സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി മുഖേന കഴിഞ്ഞ മാർച്ച് 23 വരെ 25,586 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 1,14,322 അക്കൗണ്ടുകൾ വഴിയാണ് രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും ഈ ഫണ്ട് കേന്ദ്രം സംരംഭകരാകാൻ കേന്ദ്രം നൽകിയത്. ഏപ്രിൽ 5 , 2016 നു സ്കീം ആരംഭിച്ചതുമുതലുള്ള കണക്കാണിത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിനും വനിതാ സംരംഭകർക്കും 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ബാങ്ക് വായ്പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് സ്റ്റാൻഡ് അപ് ഇന്ത്യ .
വനിതാ സംരംഭകരാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. 93,094 അപേക്ഷകർക്കായി 21,200 കോടി രൂപയാണ് അനുവദിച്ചത്.
പട്ടികജാതി സംരംഭകർക്ക് 3,335 കോടിയോളം രൂപ അനുവദിച്ചു. 16,258 അപേക്ഷകളാണ് സ്വീകരിച്ചത്. എസ്ടി സംരംഭകർക്കായി അനുവദിച്ചത് 1,049 കോടിയോളം രൂപയാണ്. 4,970 അപേക്ഷകർക്കാണ് സഹായം ലഭിച്ചത്.
അക്കൗണ്ടുകളുടെ എണ്ണവും അനുവദിച്ച തുകയും കഴിഞ്ഞ ഒരു വർഷത്തിൽ യഥാക്രമം 25.2 ശതമാനവും 25 ശതമാനവും വർദ്ധിച്ചു. പദ്ധതി പ്രകാരം വായ്പകൾ ലഭിക്കുന്നതിനുള്ള മാർജിൻ മണി 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചു. ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെത്തുടർന്നായിരുന്നു ഇത്. കൂടാതെ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. മുന്നൂറിലധികം ധനകാര്യസ്ഥാപനങ്ങളെ കൂടെക്കൂട്ടി. 1 .5 ലക്ഷം ശാഖകൾ വഴിയാണ് പണവിതരണം നടന്നത്.
പട്ടികജാതി സംരംഭകർക്ക് 3,335 കോടിയോളം രൂപ അനുവദിച്ചു. 16,258 അപേക്ഷകളാണ് സ്വീകരിച്ചത്. എസ്ടി സംരംഭകർക്കായി അനുവദിച്ചത് 1,049 കോടിയോളം രൂപയാണ്. 4,970 അപേക്ഷകർക്കാണ് സഹായം ലഭിച്ചത്.
അക്കൗണ്ടുകളുടെ എണ്ണവും അനുവദിച്ച തുകയും കഴിഞ്ഞ ഒരു വർഷത്തിൽ യഥാക്രമം 25.2 ശതമാനവും 25 ശതമാനവും വർദ്ധിച്ചു. പദ്ധതി പ്രകാരം വായ്പകൾ ലഭിക്കുന്നതിനുള്ള മാർജിൻ മണി 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചു. ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെത്തുടർന്നായിരുന്
എസ് സി, എസ് ടി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സംരംഭങ്ങൾ ആരംഭിക്കുവാനും, ലോൺ ലഭ്യമാക്കാനും സമയാസമയങ്ങളിൽ മറ്റുസഹായങ്ങൾ നൽകുവാനും വേണ്ടി രൂപീകരിക്കപ്പെട്ട പദ്ധതിയാണ് സ്റ്റാൻഡ് അപ് ഇന്ത്യ. ബാങ്ക് ബ്രാഞ്ച് വഴിയോ സിഡ്ബിയുടെ സ്റ്റാൻഡ് അപ് ഇന്ത്യ പോർട്ടൽ, www.standupmitra.in വഴിയോ ലീഡ് ഡിസ്ട്രിക്ട് മാനേജർ മുഖേനയോ പദ്ധതിയെപ്പറ്റി കൂടുതൽ അറിയാം.
നിർമ്മാണം, സേവനം, കൃഷി, കച്ചവടം തുടങ്ങിയ മേഖലകളിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കാനാണ് സഹായം ലഭിക്കുക. ഏഴുവർഷമാണ് തിരിച്ചടവ് കാലാവധി. പരമാവധി പതിനെട്ടു മാസം മൊറട്ടോറിയം ലഭിക്കും.