ആദ്യ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പ്രഖ്യാപിച്ച് Ford
F-150 Lightning എന്ന ഇലക്ട്രിക് പിക്കപ്പ് ട്രക്ക് മിഷിഗനിലെ ആസ്ഥാനത്ത് മെയ് 19 ന് പ്രദർശിപ്പിക്കും
Times Square, Las Vegas എന്നിവിടങ്ങളിലുൾപ്പെടെ പ്രദർശന പരിപാടി സംഘടിപ്പിക്കും
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും
40 വർഷത്തിലധികമായി യുഎസിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ട്രക്കാണ് Ford F-150
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറിയതോടെയാണ് ജനപ്രിയ മോഡൽ വൈദ്യുതീകരിച്ചത്
ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷനും“Hands-free” ഡ്രൈവര്‍ അസിസ്റ്റ് ഓപ്ഷനും ഉണ്ടാകും
മൊബൈൽ പവർ ജനറേഷൻ, Over-the-air സോഫ്റ്റ് വെയർ അപ്‌ഡേറ്റ്സ് ഇവയും ഉണ്ട്
F-150 Lightning 2022 വരെ വിൽപ്പനയ്ക്കെത്തില്ലെന്ന് കമ്പനി വ്യക്തമാക്കി
മിഷിഗനിലെ 700 മില്യൺ ഡോളർ മുടക്കിയുളള പ്ലാന്റിലാകും F-150 Lightning നിർമാണം
22 ബില്യണ്‍ ഡോളര്‍ മുടക്കി 2025 ഓടെ ഒരു ഡസനിലധികം ഇ-മോഡലുകള്‍ നിർമിക്കും
ആദ്യ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പ്രഖ്യാപിച്ച് Ford : F-150 Lightning
Related Posts
Add A Comment