കൊച്ചി റിഫൈനറിയില്‍ സൂപ്പര്‍ അബ്സോര്‍ബന്റ് പോളിമര്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് BPCL
പ്രതിവർഷം 50,000 മെട്രിക് ടൺ ശേഷിയുളള സൂപ്പർ അബ്സോർബന്റ് പോളിമർ പ്ലാന്റ് സ്ഥാപിക്കും
BPCL വികസിപ്പിച്ച ടെക്നോളജിയിലാകും സൂപ്പർ അബ്സോർബന്റ് പോളിമർ പ്ലാന്റ് പ്രവർത്തിക്കുക
എഞ്ചിനീയർമാരും ഗവേഷകരും ഈ പ്രോജക്റ്റിനു വേണ്ടി നാല് വർഷമാണ് പ്രവർത്തിച്ചത്
നിർദ്ദിഷ്ട പ്ലാന്റിന്റെ ആദ്യ ഘട്ടമായ 200 മെട്രിക് ടൺ ശേഷിയുള്ള പ്ലാന്റ് ഒക്ടോബറോടെ സ്ഥാപിക്കും
ശേഷി ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കുമെന്ന് BPCL റിഫൈനറീസ് എക്സിക്യൂട്ടീവ് ഡയറക്ടർ P Ravitej
പ്ലാന്റിലൂടെ ഇറക്കുമതി കുറച്ച് ആയിരം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാന്‍ ആകുമെന്നും രവിതേജ്
ഡയപ്പറിലുൾപ്പെടെ ഉപയോഗിക്കുന്ന സൂപ്പര്‍ അബ്സോര്‍ബന്റ് പോളിമര്‍ നിലവിൽ ഇറക്കുമതി ചെയ്യുകയാണ്
Propylene Derivatives Petrochemical കോംപ്ലക്സിൽ നിന്നുള്ള അക്രിലിക് ആസിഡ് പ്ലാന്റിൽ ഉപയോഗിക്കും
അടുത്തിടെയാണ് 6,000 കോടി രൂപയുടെ Propylene Derivatives Petrochemical കോപ്ലംക്സ് കമ്മീഷൻ ചെയ്തത്
ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ട്രെയിൻ യൂണിറ്റാണ് കൊച്ചിൻ റിഫൈനറിയിലെ അക്രിലിക് ആസിഡ് യൂണിറ്റ്
പ്രതിവർഷം 1.6 ലക്ഷം മെട്രിക് ടൺ ശേഷിയുള്ളതാണ് ഈ അക്രിലിക് ആസിഡ് യൂണിറ്റ്
കൊച്ചി റിഫൈനറിയില്‍ സൂപ്പര്‍ അബ്സോര്‍ബന്റ് Polymer പ്ലാന്റ് സ്ഥാപിക്കുമെന്ന് BPCL
Related Posts
Add A Comment