ഡിജിറ്റല്‍ ലോകത്ത് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കാണ് ഗ്രോത്ത് ഹാക്കിംഗ്. എങ്ങനെയാണ് ഒരു സ്റ്റാര്‍ട്ടപ്പിലും സംരംഭത്തിലും ഗ്രോത്ത്ഹാക്കിംഗ് പോസിബിളാകുന്നത്?. ആരാണ് ഗ്രോത്ത്ഹാക്കര്‍?. ഇക്കാര്യങ്ങള്‍ ടെക്നോളജി എക്സ്പേര്‍ട്ടും യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറുമായ ഗോകുല്‍ ബി അലക്സ് വിശദീകരിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്ററിന്റെ ഇവല്യൂഷനാണ് ഗ്രോത്ത്ഹാക്കിംഗെന്ന് ഗോകുല്‍ അലക്സ് പറയുന്നു. ഡിജിറ്റല്‍ ടൂള്‍സ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആകില്ല. ഡിജിറ്റല്‍ എന്നാല്‍ ഡാറ്റ ഡ്രിവണ്‍ ടെക്നോളജീസ് എന്ന സങ്കല്‍പമാണ്.
ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്കും ചെറിയ സ്ഥാപനത്തിനും ഡിജിറ്റല്‍ മാര്‍ക്കറ്ററെ എംപ്ലോയ് ചെയ്യാം. പ്രോഡക്ട് മാര്‍ക്കറ്റിംഗിലുപരി കമ്പനിയുടെ മുഴുവന്‍ ഗ്രോത്തിനെയും സ്വാധീനിക്കാന്‍ ശേഷിയുളളവരാണ് ഗ്രോത്ത്ഹാക്കര്‍. എന്‍ജിനീയറിംഗ്, ടെക്നോളജി,മാര്‍ക്കറ്റിംഗ് സ്‌കില്ലുകളുടെ കൂടിച്ചേരലാണ് ഒരു ഗ്രോത്ത്ഹാക്കറില്‍ കാണാന്‍ സാധിക്കുക. ഒരു മാര്‍ക്കറ്റിംഗ് ക്യാമ്പെയ്നില്‍ ഗ്രോത്ത് ഹാക്കര്‍മാരുടെ ലക്ഷ്യവും ചുമതലയും അവസാനിക്കുന്നില്ല. കമ്പനിയുടെ മൊത്തം ഗ്രോത്ത് ആണ് അവരുടെ ടാര്‍ഗറ്റ്.
മാര്‍ക്കറ്ററും ഡിസൈനറും പ്രോഗ്രാമറും ഒരേ വ്യക്തിയായി മാറുകയാണ്. ഒരേ സമയം കസ്റ്റമര്‍ എക്സ്പീരിയന്‍സിനെക്കുറിച്ചും കസ്റ്റമര്‍ക്ക് ആവശ്യമുളള ഡിസൈനുകളെക്കുറിച്ചും അറിയാവുന്ന ടെക്നിക്കല്‍ നോളജുളള എക്സ്പേര്‍ട്ടുകളാണ് ഗ്രോത്ത് സ്പെഷലിസ്റ്റുകളെന്നും ഗ്രോത്ത് ഹാക്കേഴ്സ് എന്നും അറിയപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രോത്ത് ഹാക്കര്‍മാരെ കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്നത്. പല ലീന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളും ലോകനിലവാരത്തിലേക്ക് ഉയര്‍ന്നത് ഗ്രോത്ത്ഹാക്കര്‍മാരുടെ കോണ്‍ട്രിബ്യൂഷനിലൂടെയാണ്.
Growth hacking is a widely discussed term in the digital world today. How is growth hacking possible in a startup or venture? Technology expert Gokul Alex clarifies who a growth hacker is. Digital marketing is not just about using digital tools.Digital means the assumption of data driven technologies. Gokul Alex says that growth hacking is the evolution of the digital marketing