ഇന്ത്യയടക്കമുളള രാജ്യങ്ങൾക്ക് യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് UAE.
ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യക്കാർക്കാണ് UAE പ്രവേശനം അനുവദിച്ചത്.
ഓഗസ്റ്റ് അഞ്ച് മുതൽ റസിഡന്റ് വിസയുളള ഇന്ത്യക്കാർക്ക് യുഎഇ പ്രവേശനം അനുവദിക്കും.
യുഎഇ അംഗീകരിച്ചിട്ടുളള വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരെ മാത്രമാകും പ്രവേശിപ്പിക്കുക.
പാക്കിസ്ഥാൻ,ശ്രീലങ്ക,നേപ്പാൾ,ഉഗാണ്ട,നൈജീരിയ എന്നിവിടങ്ങളിൽ നിന്നുളളവർക്കും പ്രവേശനാനുമതി.
യാത്ര ചെയ്യുന്നതിന് മുമ്പ് ഓൺലൈൻ എൻട്രി പെർമിറ്റിനായി അപേക്ഷിക്കണം.
പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് PCR റിപ്പോർട്ട് ഹാജരാക്കണം.
അറബ് രാജ്യങ്ങളിൽ മെഡിക്കൽ, വിദ്യാഭ്യാസ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർക്കിത് ബാധകമല്ല.
യുഎഇയിൽ പഠിക്കുന്നവരെയും ചികിത്സാർത്ഥമുളളവരെയും വാക്സിനേഷൻ നിബന്ധനയിൽ നിന്നൊഴിവാക്കി.
യുഎഇയിൽ എത്തിയശേഷം PCR ടെസ്റ്റിനു വിധേയമാകുകയും ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം.
ഫെഡറൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്,ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് UAE
യുഎഇ അംഗീകരിച്ചിട്ടുളള വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരെ മാത്രമാകും പ്രവേശിപ്പിക്കുക
Related Posts
Add A Comment