ATM ൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുളള തീരുമാനവുമായി RBI.
ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് RBI സർക്കുലർ.
ATM പണമില്ലാതെ പത്ത് മണിക്കൂറിലധികം കാലിയായി കിടക്കുന്നത് കണ്ടെത്തിയാൽ പിഴ ചുമത്താനാണ് നിർദ്ദേശം.
ഒരു മാസത്തിൽ പത്ത് മണിക്കൂറിലധികം ATM കാലിയായാൽ ഓരോ എടിഎമ്മിനും 10,000 രൂപ പിഴ ഈടാക്കും.
ബാങ്കുകൾക്കും വൈറ്റ് ലേബൽ ATM ഓപ്പറേറ്റർമാർക്കും ഇത് സംബന്ധിച്ച ഉത്തരവ് റിസർവ്വ് ബാങ്ക് നൽകി.
ജനങ്ങൾക്കാവശ്യമായ പണം ATM ൽ ഉറപ്പ് വരുത്തുന്നതിനാണ് പിഴ ഈടാക്കുന്നതെന്നും റിസർവ്വ് ബാങ്ക്.
പൊതുജനങ്ങൾക്ക് പണമിടപാടിലെ അസൗകര്യം ഒഴിവാക്കാൻ പണ ലഭ്യത ബാങ്കുകൾ ഉറപ്പു വരുത്തണം.
വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ പണമില്ലാതെ വന്നാൽ നിർദ്ദിഷ്ട ബാങ്കിൽ നിന്ന് പിഴ ഈടാക്കും.
ബാങ്കുകൾക്ക് വിവേചനാധികാരം ഉപയോഗിച്ച് വൈറ്റ് ലേബൽ ATM ഓപ്പറേറ്ററിൽ നിന്നും പിഴ ഈടാക്കാം.
ബാങ്കുകളും ATM ഓപ്പറേറ്റർമാരും എടിഎമ്മുകളിൽ പണ ലഭ്യത നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യണം.
ലംഘനങ്ങളെ ഗൗരവമായി കാണുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും റിസർവ്വ് ബാങ്ക് വ്യക്തമാക്കി.
Related Posts
Add A Comment