ഹൈവേകൾക്കായി ഒരു പ്രത്യേക ഫണ്ടിംഗ് ഏജൻസി സ്ഥാപിക്കാനുളള പദ്ധതിയിൽ കേന്ദ്രസർക്കാർ
പവർ ഫിനാൻസ് കോർപ്പറേഷൻ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ മാതൃകയിലാകും ഹൈവേയ്ക്കായുളള ഏജൻസി
റെയിൽവേയ്ക്ക് IRFC യും വൈദ്യുതി മന്ത്രാലയത്തിന് PFCയുമുണ്ടെങ്കിലും NHAI ക്കു അങ്ങനെ ഒരു സ്ഥാപനമില്ല
ജോയിന്റ് വെഞ്ച്വർ മോഡിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കു പങ്കാളിത്തമുളള സ്ഥാപനം ആവശ്യമെന്ന് മന്ത്രി നിതിൻ ഗഡ്കരി.
അത്തരമൊരു സ്ഥാപനം രാജ്യത്തിന് കൂടുതൽ സമ്പത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മാറ്റുകയും ചെയ്യുമെന്നും നിതിൻ ഗഡ്കരി.
ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റിന് രാജ്യത്തെ വിദേശ്യനാണ്യ കരുതൽ ശേഖരം ഉപയോഗിക്കുന്നതിന് ഒരു സ്കീം പദ്ധതിയിടുന്നു.
റിസർവ് ബാങ്ക് ഗവർണറുമായി സ്കീമിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
BOT, PPP,HAM എന്നീ രീതിയിൽ നിർമിക്കുന്ന ഹൈവേ പ്രോജക്ടുകൾക്ക് ബാങ്കുകളുടെ സഹകരണം എളുപ്പത്തിൽ ലഭ്യമാകില്ല.
ഡെവലപ്പർമാരുടെ മുൻ ട്രാക്ക് റെക്കോർഡും ബാങ്കുകളുടെ നിസ്സഹരണത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു.
ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയവയുമായി മന്ത്രാലയം നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.
കുറഞ്ഞ ചെലവിലെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിംഗിന് ഫോറക്സ് റിസർവ്വ് ഉപയോഗിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
Related Posts
Add A Comment