വാഹനത്തെ ഇന്റർനെറ്റ് അനുഭവമാക്കാൻ MG Motor.
കോംപാക്റ്റ് സൈസ് SUV വാഹനമായ MG Astor അവതരിപ്പിച്ചിരിക്കുന്നത് ‘AI Inside’ എന്ന ബ്രാൻഡിംഗിൽ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ് ചെയ്ത Advanced Driver Assistance System ആസ്റ്ററിന്റെ പ്രത്യേകതയാകും.
ഡ്രൈവറിന്റെ സഹായമില്ലാതെ ഓട്ടോ പാർക്കിംഗ് സിസ്റ്റം, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഹൈലൈറ്റാകും.
Blind spot detection, front collision warning എന്നിവയുമുണ്ട്.
നിലവിൽ MG Motor നൽകുന്ന ഇന്റർനെറ്റ് ഫീച്ചേഴ്സിന് പുറമേയാണിത്.
Astor മോഡലിനായി റിലയൻസ് Jioയുമായും MG Motor ധാരണയായിരുന്നു.
വാഹനത്തിലെ ഇന്റർനെറ്റ് ഓഫ് തിംഗ്സ് ഫീച്ചറുകൾക്കായി ജിയോയുമായുളള കൂട്ടുകെട്ട്.
ടെക്നോളജിയും ഇന്നവേഷനുമാണ് നിലവിൽ ഓട്ടോമൊബൈൽ വ്യവസായത്തെ മുന്നോട്ട് നയിക്കുന്നത്.
ജിയോയുമായുളള കൂട്ടുകെട്ട് MG ഉപയോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ നൽകുമെന്ന് MG Motor.
MG മോഡലുകളിൽ ജിയോയുടെ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാകും.
മെട്രോകളിൽ മാത്രമല്ല, ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തും.
മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസിനൊപ്പം ടെക്നോളജിയുടെ പിന്തുണയോടെ സുരക്ഷയും ഉറപ്പാക്കും.
ജിയോയുടെ eSIM, IOT,സ്ട്രീമിംഗ് സൊല്യൂഷൻസ് ഇവ ഉപയോക്താക്കൾക്ക് കണക്ടിവിറ്റി, ഇൻഫൊൻടെയ്മെന്റ് ആക്സസ് നൽകും.
4225 യൂണിറ്റ് റീട്ടെയ്ൽ വിൽപനയാണ് MG മോട്ടോർ കാറുകൾ ജൂലൈയിൽ രേഖപ്പെടുത്തിയത്.
Related Posts
Add A Comment