ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ 50,341 ഡോളർ ഉയർച്ചയിൽ.
ബിറ്റ്കോയിന്റെ വില മെയ് മാസത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച 50,000 ഡോളർ കടന്നു.
യുഎസ് സ്റ്റിമുലസ് സ്പെൻഡിംഗ് സാധ്യത ബിറ്റ്കോയിന് കൂടുതൽ നേട്ടം നൽകുമെന്ന് കരുതുന്നു.
കൂടുതൽ മുഖ്യധാരാ ധനകാര്യ സേവന സ്ഥാപനങ്ങൾ പുതിയ അസറ്റ് ക്ലാസായ ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നു.
ജനുവരിയിൽ 27,700 ഡോളറെന്ന ഏറ്റവും താഴ്ന്ന വാർഷിക നിരക്കിൽ എത്തിയശേഷം ബിറ്റ്കോയിൻ 81 ശതമാനം ഉയർന്നു.
അതേസമയം മറ്റൊരു ക്രിപ്റ്റോകറൻസിയായ ഈഥറിന്റെ വില 1.97% ഉയർന്ന് 3,305 ഡോളറിലെത്തി.
കൂടുതൽ സാമ്പത്തിക സേവന കമ്പനികൾ ഉപഭോക്താക്കൾക്ക് വെർച്വൽ കറൻസി ആക്സസ് വാഗ്ദാനം ചെയ്യുന്നത് ഗുണകരമായി.
PayPal Holdings യുകെയിലെ ഉപഭോക്താക്കൾക്ക് ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും വാങ്ങാനും വിൽക്കാനും കൈവശം വയ്ക്കാനും അനുവാദം നൽകി.
ക്യാപിറ്റൽ ഗെയിൻസ് ടാക്സേഷനെ കുറിച്ചുളള ഭയം ചില വ്യാപാരികളെ ക്രിപ്റ്റോകറൻസി ദീർഘകാല നിക്ഷേപമായി കാണാൻ പ്രേരിപ്പിച്ചു.
കൂടുതൽ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ എത്തിയാൽ ക്രിപ്റ്റോ കറൻസികൾ ഇനിയും ഉയർച്ചയിലെത്തും.
Related Posts
Add A Comment