പാക്കേജ്ഡ് കൺസ്യൂമർ ഗുഡ്സിന്റെ വില വർദ്ധിപ്പിച്ചതായി റിപ്പോർട്ട്.
ചില ഡിറ്റർജന്റുകൾ, സോപ്പ്, ഭക്ഷ്യ എണ്ണ, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ വിലയാണ് വർദ്ധിച്ചത്.
കഴിഞ്ഞ ഒരു വർഷമായി ഉയർന്ന പ്രവർത്തന ചിലവുകൾ കാരണം വില വർദ്ധിപ്പിക്കുന്നത് തുടരുന്നതായി Kotak Institutional Equities.
തിരഞ്ഞെടുത്ത ഉല്പന്നങ്ങൾക്കാണ് വില ഉയർത്തുന്നതെന്ന് Kotak Institutional Equities റിപ്പോർട്ട്.
ഗ്ലോബൽ കമോഡിറ്റി പ്രൈസ് അസ്ഥിരമായ സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം.
ഹിന്ദുസ്ഥാൻ യൂണിലിവർ, Dove, Hamam, Lifebuoy, Lux സോപ്പുകൾക്ക് 5-15% വരെ വില ഉയർത്തി.
Tide Plus ഡിറ്റർജന്റിന്റെ വില P&G 5% വർദ്ധിപ്പിച്ചു.
Godrej Consumer Products Ltd സിന്തോൾ സോപ്പ് പോർട്ട്‌ഫോളിയോയിൽ വില വർദ്ധിപ്പിച്ചിട്ടുണ്ട്.
Godrej No.1 സോപ്പിന്റെ വില GCPL 5-7% വർദ്ധിപ്പിച്ചു.
Wheel, Surf Excel എന്നിവയുടെ തിരഞ്ഞെടുത്ത സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളിൽ HUL വില 2-4% വർദ്ധിപ്പിച്ചു.
ചായയിൽ റെഡ് ലേബലിന്റെയും താജ്മഹലിന്റെയും തിരഞ്ഞെടുത്ത യൂണിറ്റുകളിൽ 3-4% വില വർദ്ധനവ് ഉണ്ടായി.
കമ്പനികൾ ടോയ്ലറ്റ് ക്ലീനർ, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയിലും വിലവർധന നടത്തി.
ആറ് മാസത്തിനിടയിൽ, മിക്ക ഭക്ഷ്യ എണ്ണ കമ്പനികളും 40-70%വരെ വില ഉയർത്തിയതായി റിപ്പോർട്ട് പറയുന്നു.
പാൽ ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, ബേബി ഫുഡ്, ബിസ്ക്കറ്റ്, ചോക്ലേറ്റ് എന്നിവയിലും വില വർദ്ധനവ് ദൃശ്യമായി.
Related Posts
Add A Comment