ഓട്ടോ കംപോണന്റ്സിന് വേണ്ടി 3 ഇന്ത്യൻ കമ്പനികളുമായി Tesla ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്
Sona Comstar Ltd, Sandhar Technologies Ltd, Bharat Forge Ltd എന്നിവയുമായാണ് ചർച്ചകൾ നടത്തിയത്
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ കംപോണന്റ്സിന് വേണ്ടിയാണ് പ്രാഥമിക ചർച്ചകൾ
ഇൻസ്ട്രുമെന്റ് പാനൽ, വിൻഡ്ഷീൽഡ്, ഡിഫറൻഷ്യൽ ബ്രേക്ക്, ഗിയർ, പവർ സീറ്റ് എന്നിവയിലേതാണ് പാർട്സുകൾ
മറ്റ് പരമ്പരാഗത എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു Tesla EVക്ക് ചലിക്കുന്ന ഭാഗങ്ങൾ കുറവാണെന്നതാണ് പ്രത്യേകത
ഇലക്ട്രിക്-ഇലക്ട്രോണിക് പാർട്സിന് കൂടി PLI സ്കീം വ്യാപിപ്പിക്കണമെന്ന് രാജ്യത്തെ ഓട്ടോ പാർട്സ് ഇൻഡസ്ട്രി ആവശ്യപ്പെടുന്നു
ആകർഷകമായ ഇൻസെന്റീവുകളും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിന്യാസവും കാരണം മിക്ക സംസ്ഥാനങ്ങളിലും EV വിൽപന ഉയർന്നു
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഇന്ത്യൻ വിപണി മൂന്ന് വർഷത്തിനുള്ളിൽ 5 ദശലക്ഷം യൂണിറ്റിലെത്തുമെന്നാണ് പ്രതീക്ഷ
ഇന്ത്യയിലെ Tesla പ്രതിനിധികളും ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും തമ്മിലും ഒരു കൂടിക്കാഴ്ച അടുത്തിടെ നടന്നു
Tesla പ്രാദേശീക നിർമാണത്തിന് തീരുമാനിച്ചാൽ അത് ഇന്ത്യൻ കമ്പനികൾക്ക് ഗുണമാകുമെന്നും വിലയിരുത്തലുണ്ട്
ഇറക്കുമതി ചെയ്തുളള കാർ വിൽപന വിജയിച്ചാൽ രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് പ്രസ്താവിച്ചിരുന്നു
Related Posts
Add A Comment