സ്റ്റിയറിംഗ് വീലില്ലാത്ത ബജറ്റ് കാർ ടെസ്ല ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്
25,000 ഡോളർ വില വരുന്ന കാർ ടെസ്ല നിർമിക്കുമെന്ന് യുഎസ് വെബ്സൈറ്റായ Electrek റിപ്പോർട്ട് ചെയ്യുന്നു
2023 ലായിരിക്കും ഇന്ത്യയടക്കമുളള വികസ്വര വിപണികൾ ലക്ഷ്യമിട്ട് ടെസ്ല ബജറ്റ് കാർ എത്തുക
പൂർണമായും ഓട്ടോമാറ്റിക് ആയ സ്റ്റിയറിംഗ് വീലില്ലാത്ത കാറായിരിക്കും ഇതെന്നാണ് റിപ്പോർട്ട്
Tesla Model 2 എന്നായിരിക്കും കാറിന്റെ പേരെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്
കഴിഞ്ഞ വർഷം ടെസ്ല ബാറ്ററി ദിനത്തിലാണ് ഇലോൺ മസ്ക് 25,000 ഡോളർ വില വരുന്ന കാർ പ്രഖ്യാപിച്ചത്
ചിലവ് കുറഞ്ഞ ബാറ്ററി സെൽ ബജറ്റ് കാറുകൾക്കായി നിർമിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു
അത് ബാറ്ററികളുടെ വില 50 ശതമാനത്തിലധികം കുറയ്ക്കുമെന്നും മസ്ക് പറഞ്ഞിരുന്നു
Tesla Cybertruck ന്റെ മൂന്ന് വേരിയന്റുകളുടെയും നിർമാണം 2022 ലേക്ക് ടെസ്ല മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്
Tesla Roadster 2023-ൽ അവതരിപ്പിക്കുമെന്ന് മസ്ക് അടുത്തിടെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു
Related Posts
Add A Comment