iPhone 13 സീരിസ്, Watch സീരീസ് 7,രണ്ട് പുതിയ iPad കൾ എന്നിവ Apple വിപണിയിലവതരിപ്പിച്ചു
iPhone 13 സീരിസിൽ iPhone 13 Mini, iPhone13, iPhone 13 Pro, iPhone 13 Pro Max എന്നിവയാണ് അവതരിപ്പിച്ചത്
ഹൈസ്പീഡ് പ്രോസസറും Photographic Styles,Cinematic mode ഫീച്ചറുകളുമായി നൂതന ക്യാമറ സിസ്റ്റവുമായാണ് iPhone 13 സീരീസ് ആപ്പിൾ അവതരിപ്പിച്ചത്
iPhone 13 ലൈൻ അപ്പിനെ സുഗമമായി പ്രവർത്തനക്ഷമമാക്കുന്നത് A15 Bionic ചിപ്പാണ്
iOS 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണുകളെല്ലാം പ്രവർത്തിക്കുന്നത്
5Gയിൽ മികച്ച കവറേജും പെർഫോമൻസും ഉറപ്പു വരുത്തും വിധമാണ് iPhone 13 സീരീസിന്റെ ഹാർഡ് വെയർ രൂപകൽപന
iPhone 13, iPhone 13 Mini എന്നിവ ഫ്ലാറ്റ്-എഡ്ജ് ഡിസൈനിൽ 6.1 ഇഞ്ച്, 5.4 ഇഞ്ച് Super Retina XDR ഡിസ്പ്ലേയും മുൻവശത്ത് സെറാമിക് ഷീൽഡ് ഫീച്ചറുമുളളവയാണ്
iPhone 13 Pro, Pro Max എന്നിവയിൽ 25% ത്തിലധികം ഔട്ട്ഡോർ ബ്രൈറ്റ്നെസ് വാഗ്ദാനം ചെയ്യുന്ന 6.1 ഇഞ്ച്, 6.7 ഇഞ്ച് Super Retina XDR OLED ഡിസ്പ്ലേ പാനലാണുളളത്
Sensor-shift OIS ടെക്നോളജി iPhone 13 Pro, Pro Max എന്നിവയിൽ ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്
iPhone 13 Mini, iPhone 13 എന്നിവ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും iPhone 13 Pro, Pro Max എന്നിവ 4 സ്റ്റോറേജ് വേരിയന്റിലും ലഭ്യമാണ്
iPhone 13 Mini 128 GBക്ക് 69,900 രൂപയാണ് വില, 256GBയുടെ വില 79.900 രൂപയും 512GBയുടെ വില 99,900 രൂപയുമാണ്
iPhone 13 ന് -128 GB- 79,900 രൂപ, 256GB- 89,900 രൂപ, 512GB- 99,900 രൂപ എന്നിങ്ങനെയാണ് വില
iPhone 13 Pro 128 GBക്ക് 1,19,900രൂപ, 256 GB 1,29,900 രൂപ, 512 GB 1,49,900 രൂപ, 1TB സ്റ്റോറേജിന് 1,69,900 രൂപ എന്നിങ്ങനെയാണ് വില
iPhone 13 Pro Maxന് 128 GB 1,29,900 രൂപ, 256 GB 1,39,900 രൂപ, 512 GB 1,59,900 രൂപ, 1TB 1,79,900 രൂപ എന്നിങ്ങനെയാണ് സ്റ്റോറേജ് തിരിച്ചുള്ള വില