യുഎസും ചെന്നൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ആസ് എ സർവീസ് സ്ഥാപനമായ Ally.io ഏറ്റെടുത്ത് മൈക്രോസോഫ്റ്റ് ഇടപാടിന്റെ സാമ്പത്തിക നിബന്ധനകൾ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല Objectives and Key Results സെഗ്മെന്റ് എന്നറിയപ്പെടുന്ന ബിസിനസ് സോഫ്റ്റ് വെയറാണ് Ally.io റിമോട്ട് വർക്കിംഗിൽ ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി അളക്കുന്നതിനുളള ടൂളുകളാണ് ഈ ഏറ്റെടുക്കലിലൂടെ മൈക്രോസോഫ്റ്റിന് ലഭ്യമാകുന്നത് മൈക്രോസോഫ്റ്റിന്റെ എംപ്ലോയി എക്സ്പീരിയൻസ് പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് വിവയുമായി Ally.io സംയോജിപ്പിക്കും മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരനായ വെട്രി വെല്ലൂരാണ് 2018 ൽ Ally.io സ്ഥാപിച്ചത് സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ally.io- ന് ചെന്നൈയിൽ ഡവലപ്മെന്റ് സെന്ററുണ്ട് 80 രാജ്യങ്ങളിലായി 1000-ലധികം ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു DropBox, NetApp, Slack എന്നിവയാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ ടൈഗർ ഗ്ലോബൽ, ആക്സൽ, ഗ്രീൻഓക്സ് ക്യാപിറ്റൽ എന്നിവയിൽ നിന്ന് Ally.io ഏകദേശം 80 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ട്