സംരംഭകത്വത്തിൽ സ്ത്രീകൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ Women Startup Summit 3.0 സംഘടിപ്പിക്കുന്നു
ഡിസംബർ 9ന് ആരംഭിച്ച് 16 വരെ ആണ് Women Startup Summit 3.0
Rise To Equal – Post Pandemic ERA എന്നതാണ് സമ്മിന്റെ ഈ വർഷത്തെ തീം
Innovation Challenge, Investor Cafe, Hackathon എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് സമ്മിറ്റ് നടക്കുന്നത്
ഇന്നൊവേഷൻ ചലഞ്ചിലെ വിജയികൾക്ക് 5 ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും
ഗ്രാന്റിന് പുറമെ, വിജയിക്കുന്ന സംരംഭകർക്ക് 15 ലക്ഷം രൂപ (6% പലിശ നിരക്കിൽ) വരെയുള്ള സോഫ്റ്റ് ലോണുകൾക്കും സീഡ് ഫണ്ടുകൾക്കും അർഹതയുണ്ട്
നിലവിലുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതാണ് ഇൻവെസ്റ്റർ കഫേ. സംരംഭകർക്ക് നിക്ഷേപകരുമായി നേരിട്ട് ഇടപഴകാൻ അവസരമൊരുക്കും
ഓൺലൈൻ, ഓഫ്‌ലൈൻ സെഷനുകളുള്ള ഒരു ഹൈബ്രിഡ് ഇവന്റായാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്
വിജയിക്കുന്ന വനിതാ സംരംഭകർക്ക് KSUM-ൽ മൂന്ന് മാസത്തെ പ്രീ-ഇൻകുബേഷനോ Ernst & Young ലെ ഇന്റേൺഷിപ്പിനോ അർഹതയുണ്ടാകും
പ്രധാന ഓഹരിയുടമകളായി ഒന്നോ അതിലധികമോ സ്ത്രീകൾ ഉളള ഇന്ത്യൻ സ്റ്റാർട്ടപ്പുകളായിരിക്കണം അപേക്ഷകർ
DPIITയുടെയും KSUM-ന്റെയും അംഗീകാരമുളളവയായിരിക്കണം ഈ സ്റ്റാർട്ടപ്പുകൾ
30 പ്രമുഖ സ്പീക്കർമാരും 500-ലധികം സംരംഭകരും ബിസിനസ്സ് പ്രമുഖൻമാരും ഇന്നവേറ്റേഴ്സും സാങ്കേതിക വിദഗ്ധരുമായും ഇടപഴകാനുള്ള അവസരമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്നത്