നിറം മാറുന്ന കാർ അവതരിപ്പിച്ച് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ BMW

ആപ്പിലൂടെ നിറം മാറ്റാവുന്ന കാറാണ് ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അവതരിപ്പിച്ചത്

BMW iX Flow എന്ന് വിളിക്കപ്പെടുന്ന കൺസെപ്റ്റ് കാർ,ഒരു ആപ്പ് ഉപയോഗിച്ച് കാറിന്റെ നിറം മാറ്റുന്നു

ഇലക്ട്രോണിക് Ink ടെക്നോളജി ഉപയോഗിച്ച് കാറിന്റെ പുറംഭാഗത്തെ നിറം മാറ്റുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു

ഭാവിയിൽ ഡാഷ്ബോർഡിലെ ബട്ടൺ ഉപയോഗിച്ചോ കൈ ആംഗ്യങ്ങളിലൂടെയോ നിറം മാറ്റം നിയന്ത്രിക്കാനാകുമെന്ന് BMW അറിയിച്ചു

CES-ൽ പ്രദർശിപ്പിച്ചിരിക്കുന്ന വാഹനത്തിന് ചാരനിറത്തിലും വെളുപ്പിലും മാറിമാറി നിറങ്ങൾ ലഭിക്കും

ഭാവിയിൽ കൂടുതൽ നിറങ്ങൾ ഈ സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു

 

Change Language
Change Language