മൊബൈല്‍ ആപ്പ് സെക്ടറില്‍ അതിവേഗം വളരുന്ന മാര്‍ക്കറ്റായി ഇന്ത്യ മാറുകയാണ്. സ്മാര്‍ട്ട്ഫോണ്‍ യൂസേജ് ഉയര്‍ന്നതും ഇന്റര്‍നെറ്റ് ലഭ്യത മെച്ചപ്പെട്ടതും ഇന്ത്യയിലെ മൊബൈല്‍ ആപ്പ് മാര്‍ക്കറ്റിന്റെ ഡിമാന്റ് മാറ്റിമറിച്ചു. ഏറ്റവും കൂടുതല്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് നടക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്നോളജി എന്‍ട്രപ്രണേഴ്സിനും വിശാലമായ സാധ്യതകള്‍ തുറന്നിടുന്ന ഈ മേഖലയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെയും കസ്റ്റമേഴ്സിനെയും കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്ന പ്രൊഡക്ടുകളാണ് വേണ്ടത്.
ഇന്ത്യയില്‍ നിന്ന് നിരവധി ആപ്പുകള്‍ ഡെവലപ്പ് ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റിനെ ഫോക്കസ് ചെയ്യുന്നവ കുറവാണെന്ന് ഗൂഗിള്‍ ബംഗലൂരു ഓഫീസിലെ സീനിയര്‍ ഡെവലപ്പര്‍ അമൃത് സഞ്ജീവ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഫോര്‍മാറ്റ് അതേപടി അനുകരിക്കുന്നത് ഉചിതമാകില്ല. അത്തരം പ്രൊഡക്ടുകള്‍ക്ക് ഇന്ത്യയുടെ റിയല്‍ പ്രോബ്ലംസ് പൂര്‍ണമായി അഡ്രസ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇവിടുത്തെ മാര്‍ക്കറ്റിനെക്കുറിച്ച് പഠിച്ച് മനസിലാക്കി സൊല്യൂഷന്‍സ് ഉണ്ടാക്കണം. ആ പ്രൊഡക്ടുകള്‍ മാത്രമാണ് നമ്മുടെ മാര്‍ക്കറ്റില്‍ വര്‍ക്ക് ചെയ്യുക. ബ്രാന്‍ഡ് എന്ന നിലയില്‍ വിശ്വാസ്യതയും വരുമാനവും വര്‍ദ്ധിപ്പിക്കാനും അത് സഹായിക്കും. മൊബൈല്‍ ആപ്പ് ഡെവലപ്പിംഗിനെ ഗൗരവമായി സമീപിക്കുന്ന സ്റ്റാര്്ട്ടപ്പുകള്ക്കും സംരംഭകര്‍ക്കും വിപുലമായ സാധ്യതകളാണ് കാത്തിരിക്കുന്നത്.
India has become one of the fastest growing market in the mobile app industry, with improved Internet accessibility and smartphone usage. The technology experts suggest that the startups and technology entrepreneur should develop products focussing on the Indian market and its customers.The developers need to realise that this Era is about building things to change and not to last.
Though many apps are being developed from India, the focus of Indian markets is low. Google, Senior Developer Advocate, Amrit Sanjeev opines that the apps developed from India are more focussed on foreign market than on Indian market and it should be changed. They should understand and focus on the indian market problems and come up with solution, this will help in increasing Indian revenue and to bring loyalty towards brands.