Joy Alukkas Group ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് (IPO)
പ്രമുഖ Jewelry ഗ്രൂപ്പായ Joyalukkas Initial Public Offering-ന് തയ്യാറെടുക്കുന്നു. പ്രാരംഭ ഓഹരി വിൽപ്പനയിൽ നിന്ന് 2,300 കോടി രൂപ (300 മില്യൺ ഡോളർ) സമാഹരിക്കാൻ ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് പദ്ധതിയിടുന്നു. IPOക്ക് മുന്നോടിയായി മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമർപ്പിച്ചു. Edelweiss Financial Services, Haitong Securities India Private, Motilal Oswal Investment Advisors, SBI Capital Markets എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ. Link Intime ഇന്ത്യയാണ് രജിസ്ട്രാർ. ബുക്ക് ബിൽഡിംഗ് പ്രോസസിലൂടെയാണ് ഓഫർ നടത്തുന്നത്. ഇതിൽ ഓഫറിന്റെ 50 ശതമാനത്തിൽ കൂടുതൽ യോഗ്യരായ institutional buyers-ന് അനുവദിക്കും. 15 ശതമാനത്തിൽ കുറയാത്ത ഓഹരികൾ non-institutional bidders -ന് ആയിരിക്കും. കൂടാതെ 35 ശതമാനത്തിൽ കുറയാത്ത ഓഹരികൾ retail individual biddersന് നീക്കി വയ്ക്കും. ഓഹരികളുടെ ലിസ്റ്റിംഗ് പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌ത ടാറ്റ ഗ്രൂപ്പിന്റെ തനിഷ്‌ക്, വാർബർഗ് പിൻകസ് പിന്തുണയുള്ള കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയുടെ ശ്രേണിയിൽ ജോയ്ആലുക്കാസ് ഇന്ത്യ ചേരും.
ജോയ്ആലുക്കാസിന് ഇന്ത്യയിൽ 85 ഷോറൂമുകളാണുള്ളത്. 2021 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച്, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 93.33 ശതമാനവും ദക്ഷിണ മേഖലയിൽ നിന്നാണ്. അടുത്ത 2 വർഷത്തിനുള്ളിൽ തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ 8 പുതിയ ഷോറൂമുകൾ തുറക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. 463.9 കോടി രൂപ പുതിയ ഷോറൂമുകൾ തുറക്കുന്നതിന് ചെലവഴിക്കും. 2021 സെപ്റ്റംബറിൽ അവസാനിച്ച അർദ്ധ വർഷത്തിൽ വരുമാനം, ഒരു വർഷം മുമ്പുണ്ടായിരുന്ന 2,088.77 കോടി രൂപയിൽ നിന്ന് 4,012.26 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അറ്റാദായം 248.61 കോടി രൂപയിൽ നിന്ന് 268.95 കോടി രൂപയായി. ഇഷ്യൂവിൽ നിന്നുള്ള വരുമാനം വായ്പകൾ തിരിച്ചടയ്ക്കാനും പുതിയ സ്റ്റോറുകൾ തുറക്കാനും ഉപയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പ്രോസ്പെക്ടസിൽ പറഞ്ഞു.
ജോയ്ആലുക്കാസിന്റെആഭരണശേഖരത്തിൽ ഗോൾഡ് ജ്വല്ലറി,സ്റ്റഡഡ് ജ്വല്ലറി,ഡയമണ്ട്, പ്ലാറ്റിനം, സിൽവർ, മറ്റ് വിലയേറിയ കല്ലുകൾ എന്നിവയുൾപ്പെടെയുള്ളവ അണിനിരക്കുന്നു. Pride, Eleganza, Veda, Ratna, Zenina, Apurva, Masaaki Pearls and Li’l Joy Kids Jewellery എന്നിവ ഉൾപ്പെടുന്ന നിരവധി ഉപ ബ്രാൻഡുകളും ജോയ് ആലുക്കാസിനുണ്ട്.
ആഗോള ആഭരണ വിപണിയുടെ 50 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന രണ്ട് അമൂല്യ ലോഹങ്ങളാണ് വജ്രവും സ്വർണ്ണവും. 320 ബില്യൺ ഡോളർ കണക്കാക്കിയിട്ടുള്ള ആഗോള ആഭരണ വിപണി, ലോക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവനയുടെ കാര്യത്തിൽ ഒരു സുപ്രധാന വ്യവസായവുമാണ്. ആഗോള ആഭരണ വിപണിയിലെ മികച്ച മൂന്ന് വിപണികളാണ് യുഎസ്എ,ചൈന,ഇന്ത്യ. ഇന്ത്യ ഒരു വലിയ വിപണി എന്നതിലുപരി സ്വർണ്ണ, വജ്രാഭരണ വിപണിയുടെ വിതരണ ശൃംഖലയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2025 ഓടെ ആഗോള ആഭരണ വിപണി 350 ബില്യൺ ഡോളറിലെത്തുമെന്ന് കമ്പനി ഡ്രാഫ്റ്റ് പ്രോസ്പെക്ടസിൽ പറയുന്നു.