Apple iPhone 13 നിർമ്മാണം ചെന്നൈ പ്ലാന്റിൽ പുരോഗമിക്കുന്നു
ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോണിന്റെ പ്ലാന്റ് ഐഫോൺ 13 യൂണിറ്റുകൾ നിർമ്മിക്കുമെന്ന് ആപ്പിൾ അറിയിച്ചു
ഫോക്‌സ്‌കോണിന്റെ പ്ലാന്റിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ മോഡലാണ് iPhone 13
ഇന്ത്യയിലെ ആപ്പിളിന്റെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോണും വിസ്‌ട്രോണും ഇതിനകം തന്നെ പഴയ ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നുണ്ട്
ആപ്പിളിന്റെ മൂന്നാമത്തെ പങ്കാളിയായ പെഗാട്രോണും ഈ മാസം ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ആപ്പിൾ ഇന്ത്യയുടെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് വാങ്ങുമ്പോൾ 79,900 രൂപ വിലയാകും.
മറ്റ് പ്ലാറ്റ്ഫോമുകൾ വഴി ഓർഡർ ചെയ്യുമ്പോൾ, എക്സ്ചേഞ്ച് ഓഫറൊഴിച്ച് 68000 രൂപയാകും.
ഇന്ത്യയിൽ നിർമിക്കുന്നതിനാൽ iPhone 13-ന് വില കുറയുമെന്ന വാഗ്ദാനമൊന്നും ആപ്പിൾ നൽകിയിട്ടില്ല
നൂതന 5G അനുഭവത്തോടൊപ്പം A15 ബയോണിക് ചിപ്പ്, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, നൂതന ക്യാമറ സംവിധാനങ്ങൾ എന്നീ സവിശേഷതകളുണ്ട്.
ഉയർന്ന ഡ്യൂറബിലിറ്റിയുള്ള ഫ്ലാറ്റ് എഡ്ജ് ഡിസൈനൊപ്പം സൂപ്പർ ഫാസ്റ്റ് പ്രകടനവും പവർ കാര്യക്ഷമതയും iPhone 13- വാഗ്ദാനം ചെയ്യുന്നു.