2026 -ഓടെ പ്രോഡക്ട്ലൈനപ്പ് 60% വൈദ്യുതീകരിക്കുമെന്ന പ്രഖ്യാപനവുമായി ഇറ്റാലിയൻ സൂപ്പർകാർ ഭീമനായ Ferrari. 2026 ആകുമ്പോഴേക്കും 15 പുതിയ കാറുകൾ പുറത്തിറക്കുമെന്നും സൂപ്പർകാർ കമ്പനി പ്രഖ്യാപിച്ചു. ഏറെ നാളായി കാത്തിരിക്കുന്ന Purosangue SUV ഈ വർഷം സെപ്റ്റംബറിൽ എത്തുമെന്ന് ഫെരാരി സ്ഥിരീകരിച്ചു.
പൂർണമായും ഇലക്ട്രിക്കായ ആദ്യ കാർ 2025-ൽ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ബ്രാൻഡിന്റെ പോർട്ട്ഫോളിയോയിലുടനീളം നാൽപ്പത് ശതമാനം കാറുകൾ ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിനും 60 ശതമാനം EV അല്ലെങ്കിൽ ഹൈബ്രിഡൈസ്ഡോ ആയിരിക്കും. Ferrari Roma, Ferrari 812 Superfast, Ferrari 296 GTB,Ferrari SF90 എന്നിങ്ങനെ നിലവിൽ സീരീസ് പ്രൊഡക്ഷനിൽ നാല് മോഡൽ ലൈനുകളാണ് ഫെരാരിക്കുളളത്.