ജാപ്പനീസ് കമ്പനിയായ യമഹ മോട്ടോർ ഇന്ത്യയ്‌ക്കായി ഒരു ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടോറും ബാറ്ററിയും ഇന്ത്യൻ കാലാവസ്ഥ കണക്കിലെടുത്ത് വികസിപ്പിച്ചെടുക്കും.യമഹ ഇന്ത്യയും യമഹ ജപ്പാനും സംയുക്തമായി വികസിപ്പിക്കുന്ന ഇ-സ്‌കൂട്ടർ പ്രാദേശിക വെണ്ടർമാരിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാകും ഇന്ത്യയിൽ നിർമ്മിക്കുന്നത്.ഈ വർഷം മാർച്ചിൽ, റിമൂവബിൾ ബാറ്ററി ഡിസൈനിലുള്ള 2.5 kW ക്ലാസ് NEO’S ഇലക്ട്രിക് സ്കൂട്ടർ യമഹ യൂറോപ്പിൽ പുറത്തിറക്കിയിട്ടുണ്ട്.യൂറോപ്പിൽ 2,58,000 രൂപയ്ക്ക് തുല്യമായ 3,099 യൂറോയാണ് NEO’S ഇ-സ്കൂട്ടറിന്റെ വില.ഓട്ടോ ന്യൂസ് വെബ്‌സൈറ്റുകളുടെ റിപ്പോർട്ട് അനുസരിച്ച്, NEO’S ഇന്ത്യൻ നിർമിതമായി അവതരിപ്പിക്കുന്നതിനായിരിക്കും പദ്ധതിയിടുന്നത്.
യമഹ ഇ-സ്കൂട്ടർ വരുന്നു
മോട്ടോറും ബാറ്ററിയും ഇന്ത്യൻ കാലാവസ്ഥ കണക്കിലെടുത്ത് വികസിപ്പിച്ചെടുക്കും