ചൈനയുടെ നമ്പര്‍ വണ്‍ ഇലക്ട്രിക് വെഹിക്കിള്‍ SUNRA. ഇന്ത്യയില്‍ പ്ലാന്റ് തുറക്കാന്‍ പദ്ധതിയിടുന്നു. പൂനെയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് തുടങ്ങാനാണ് സണ്‍റയുടെ ആലോചനയെന്ന് ജിഎം വിക്ടര്‍ ലൂ വ്യക്തമാക്കി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റില്‍ ഇന്ത്യ ചൈനയെ പിന്തള്ളുമെന്നാണ് സണ്‍റയുടെ കണക്ക്കൂട്ടലുകള്‍. ഇ- ബൈക്കുകളുടെ മാര്‍ക്കറ്റില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്ന് വിക്ടര്‍ ലൂ പറയുന്നു.പൊല്യൂഷനില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ നഗരങ്ങള്‍ വളരെ വേഗം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വഴിമാറുമെന്ന് ഓട്ടോമോട്ടീവ് വിദഗ്ധരും സൂചിപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സെയില്‍സുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡാണ് സണ്‍റ. ഇപ്പോള്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളില്‍ 20 ശതമാനം സണ്‍റ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നു. 800 വാട്ട് ബോഷ് ഇലക്ട്രിക് മോട്ടോര്‍ ഫിറ്റ് ചെയ്ത സണ്‍റയുടെ മിക്കു സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍ ഓടും. രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ 80 ശതമാനം കൈയ്യടക്കുകയാണ് സണ്‍റയുടെ പ്ലാന്‍