കേരളത്തെ റീബില്‍ഡ് ചെയ്യാന്‍ യംഗ് ക്രൗഡുമായി iedc summit 2018
സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ നടന്ന ഐഇഡിസി സമ്മിറ്റില്‍ കേരളത്തിന്റെ റീ ബില്‍ഡിംഗില്‍ ടെക്കനോളജിക്കും എന്‍ട്രപ്രണര്‍ഷിപ്പിനുമുള്ള റോളാണ് പ്രധാനമായും ഫോക്കസ് ചെയ്തത്. സോഷ്യലി റെസ്‌പോണ്‍സിബിളായ ഒരു എന്‍ട്രപ്രണേറിയല്‍ എക്കോ സിസ്റ്റത്തിന്് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ക്രിയേറ്റീവായി കോണ്‍ട്രിബ്യൂട്ടു ചെയ്യാനുണ്ടെന്നാണ് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് അഭിപ്രായപ്പെട്ടത്.
റീബില്‍ഡിംഗ് പ്രൊസസ്സില്‍ കേരളത്തിന്റെ ടെക്‌നോളജി സമൂഹത്തിന് വലിയ റോളുണ്ട്, കാരണം മറ്റേത് സ്ഥലത്തേക്കാളും പോലല്ല, ഗ്രാസ് റൂട്ട് ലെവലില്‍ നിന്ന് വളര്‍ന്നു വന്ന ശക്തമായ എക്കോസിസ്റ്റമാണ് കേരളത്തിലേതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. കേരളത്തിലെ വിവിധ കോളേജുകളിലെ innovation and entrepreneurship development centres ന്റെ ഏറ്റവും വലിയ ഒത്തുചേരലാണ് iedc സമ്മിറ്റ്, ഈ വര്‍ഷത്തെ സമ്മിറ്റിന് പ്രത്യേകതകള്‍ പലതുണ്ടായിരുന്നു. പ്രളയത്തിനു ശേഷം നടക്കുന്ന ടെക്‌നോളജി കമ്മ്യൂണിറ്റിയുടെ ആദ്യ മാസ് ഒത്തുചേരല്‍.
മറ്റൊന്ന് Motwani Jadeja Foundation നുമായി ചേര്‍ന്ന് സോഷ്യല്‍ ഇംപാക്ട് ക്രിയേറ്റ് ചെയ്യാനുള്ള സസ്റ്റെയിനബിള്‍ പ്രൊഡക്ട് ബില്‍ഡ് ചെയ്യാന്‍ നടത്തിയ മേക്കര്‍ ഫെസ്റ്റ്. ലോക്കല്‍ കമ്മ്യൂണറ്റിയുടെ പ്രോബ്ലത്തോടൊപ്പം ഗ്ലോബലി റെലവന്റായ പ്രൊഡക്ടിന് ഇംപോര്‍ട്ടെന്‍സ് വേണമെന്ന് മേക്കര്‍ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് ഫാബ് ലാബ് പ്രസിഡന്റ് ആന്റ് സിഇഒ ഷെറി ലാസിറ്റര്‍ ഓര്‍മ്മപ്പെടുത്തി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സമ്മിറ്റില്‍ നാലായിരത്തോളം കുട്ടികള്‍ നേരിട്ട് പങ്കാളികളായി.
മേക്കര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രൊഡക്ട് ഡെവലപ്‌മെന്റ്, ഡ്രോണ്‍ ബില്‍ഡിംഗ്, എക്കോഫ്രന്‍ഡ്‌ലി പ്രൊഡക്ട് നിര്‍മ്മാണം എന്നിവയില്‍ വര്‍ക്ക് ഷോപ്പ് നടന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങി വിജയിച്ച ഫൗണ്ടേഴ്‌സിന്റെ സെഷനുകള്‍ സമ്മിറ്റിന്റെ ഭാഗമായി നടന്നു.സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കേരള യാത്ര iedcയുടെ വേദിയിലെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക എന്‍ട്രപ്രണര്‍ഷിപ് സാധ്യതകള്‍ തുറന്നുകാട്ടുന്നതായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സപ്പോര്‍ട്ടോടെ അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ്, ഇന്‍ഡിപെന്റ് ഹോസ്റ്റായപ്പോള്‍ പങ്കാളിത്തം കൊണ്ടും മാനേജ്‌മെന്റ് കൊണ്ടും അവിസ്മരണീയമായി മാറി 2018ലെ iedc സമ്മിറ്റ്.