
ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാൻ സാമൂഹികമാധ്യമമായ വാട്സാപ്പ് സൗകര്യമൊരുക്കുന്നു. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചർ ആഴ്ചകൾക്കകം ഉപയോക്താക്കൾക്ക് ലഭ്യമാകും. ഡിലീറ്റ് ഫോർ മീ ഓപ്ഷനിൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ മാത്രമാണ് വീണ്ടെടുക്കാനാവുക.
ഡിലീറ്റ് ചെയ്താലുടൻ പ്രത്യക്ഷപ്പെടുന്ന അൺഡു ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ മെസേജ് വീണ്ടെടുക്കാം. ഇതിനായി ഏതാനും സെക്കന്റുകൾ അവസരമുണ്ടാകും. ഡിലീറ്റ് ഫോർ ഓൾ സന്ദേശങ്ങൾ ഇത്തരത്തിൽ വീണ്ടെടുക്കാനാകില്ല. അതോടൊപ്പം സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നിലവിലെ ഒരു മണിക്കൂറിൽ നിന്ന് രണ്ടു ദിവസത്തേക്ക് നീട്ടാനും പദ്ധതിയുണ്ട്.