സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ട്രപ്രണേറിയല്‍ ഗെറ്റ് ടുഗദര്‍ ടൈക്കോണ്‍ കേരള-2018 നവംബര്‍ 16നും 17 നും കൊച്ചിയില്‍ നടക്കും. റീബില്‍ഡ് കേരള തീമുമായി ടൈക്കോണ്‍ എത്തുമ്പോള്‍ പ്രത്യേകതള്‍ ഏറെയുണ്ട്. മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനുള്ള ക്യാപിറ്റല്‍ കഫെ റീജ്യണല്‍ പിച്ച് ഫെസ്റ്റ് ടൈക്കോണിന്റെ മുഖ്യ ആകര്‍ഷണമാണ്. ആദ്യഘട്ടം ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. നാലു ജില്ലകളില്‍ നടത്തിയ പിച്ച് ഫെസ്റ്റിന് ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ നവംബര്‍ 15ന് ഇന്‍വെസ്റ്റേഴ്സ് കൂടി ഭാഗമാകുന്ന ഫൈനല്‍ പിച്ച്ഫെസ്റ്റില്‍ പങ്കെടുക്കും.
റീബില്‍ഡ് കേരള ഐഡിയേഷന്‍ കോണ്ടസ്റ്റിന്റെ ഭാഗമായി കേരളത്തിലെ ബിസിനസ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ റീബില്‍ഡിംഗ് ഇനീഷ്യേറ്റീവ്സിനായി വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. വിജയികളായ സെന്റ് തെരേസാസ് കോളജ് ടൈക്കോണ്‍ വേദിയില്‍ ഐഡിയ പ്രസന്റ് ചെയ്യും.
ടൈക്കോണിന് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെന്ററിംഗ് മാസ്റ്റര്‍ ക്ലാസില്‍ പങ്കാളികളാകാം. ബിസിനസ് പ്ലാന്‍, കമ്പനി വാല്യുവേഷന്‍, ബിസനസ് പാര്‍ട്ണറെയും ഇന്‍വെസ്റ്റേഴ്സിനെയും കണ്ടെത്തല്‍, പ്രൊഡക്ട് പ്രൈസിങ് എന്നിവയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനെക്കുറിച്ച് വിശദീകരിക്കാന്‍ കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ kswift- live demo സംഘടിപ്പിക്കും. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലുള്ളവര്‍ സംരംഭകരുമായി സംവദിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പ്രൊഡക്ടുകളും, പ്രോട്ടോടൈപ്പുകളും ഷോക്കേസ് ചെയ്യാനുള്ള ടെക്നോളജി എക്സ്പോയും മേക്കര്‍ വില്ലേജിലെ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ട് എക്സപോയും ടൈക്കോണിന്റെ ഭാഗമായുണ്ടാകും. കേരളത്തിന്റെ റീബില്‍ഡിംഗില്‍ മുഖ്യപങ്കാളികളായ ചേക്കുട്ടി കോഫൗണ്ടര്‍മാരായ ലക്ഷി മേനോന്‍, ഗോപിനാഥ് പാറയില്‍, ഗൂഞ്ച് ഫൗണ്ടേഷന്റെ അന്‍ഷു ഗുപ്ത, പ്രമുഖ ആര്‍ക്കിടെക്ട് മിക്കി ദേശായ്, സസ്റ്റെയിനബിലിറ്റി എക്സ്പേര്‍ട്ട് ഹരിണി നാഗേന്ദ്ര, പ്രമുഖ ജേണ്‍ണലിസ്റ്റി സാഗരിക ഗോഷ് തുടങ്ങിയവര്‍ സ്പീക്കേഴ്സായെത്തും.
The 7th edition of TiEcon Kerala 2018 to be held on 16th and 17th of November at Le Meridien. This time the theme is Rebuild Kerala–Leveraging Entrepreneurship and Emerging Technologies. The two day conference will witness 100 speakers , 40 concurrent sessions in 5 parallel tracks with the participation of over 1000 delegates.
The highlights of the events are Capital Cafe Pitchfest Finale, Chekkutty Story, Rebuild Kerala Ideation Contest, Mentoring Master clases and more. The largest Entrepreneurs’ convention focuses on young & emerging entrepreneurs and the opportunities and challenges faced by them. TiECON Kerala 2018 will have business leaders across India