പതിനായിരത്തിൽപരം സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. GENESIS എന്ന സംരംഭത്തിന്റെ കീഴിൽ 5 വര്ഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി എന്ന് Ministry of Electronics and IT (MeitY) സെക്രട്ടറി അൽകേഷ് ശർമ്മ പറഞ്ഞു. 3,161 സ്റ്റാർട്ടപ്പുകളും 473 ഇൻക്യൂബേറ്ററുകളും നിലവിൽ MeitY Startup ഹബ്ബിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫണ്ടിന് വേണ്ടി ഒരു സ്റ്റാർട്ടപ്പും ഓടി നടക്കുന്നത് കണ്ടിട്ടില്ലെന്നും, പകരം, വളരാനുള്ള അവസരങ്ങൾക്കായാണ് അവർ പരിശ്രമിക്കുന്നതെന്നും ശർമ്മ പറഞ്ഞു. ജൂലായിൽ ആണ് കേന്ദ്രം GENESIS (Gen-Next Support for Innovative Startups) ലോഞ്ച് ചെയ്യുന്നത്. അതിനുള്ള മൊത്തം ചിലവ് 750 കോടി രൂപയായിരുന്നു. നിലവിൽ, ഇന്ത്യക്കു 73,000 സ്റ്റാർട്ടപ്പുകളുണ്ട്, അതിൽ നൂറിലധികവും യൂണികോണുകളാണ്. സർക്കാർ, സ്റ്റാർട്ടപ്പുകളെ പ്രോഡക്റ്റ് വികസനത്തിന് സഹായിക്കുമെന്നും അത് ബിസിനസിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
The government is to promote 10,000 startups in next 5 years under the GENESIS programme, said Meity secretary Alkesh Kumar Sharma.