ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിങ്ങിനോടുള്ള ആളുകളുടെ താല്പര്യം ഇ ട്രാവല്‍ പ്ലാറ്റ്ഫോമുകളുടെ തലവര മാറ്റുകയാണ്. ഈ ഫിനാന്‍ഷ്യല്‍ ഇയറില്‍ ഇന്ത്യയിലെ മുന്‍നിര ഇ ട്രാവല്‍ കമ്പനികളുടെ ബുക്കിംഗ് മാര്‍ക്ക് 10 ബില്യന്‍ ഡോളര്‍ ക്രോസ് ചെയ്യുമെന്നാണ് വിലയിരുത്തല്‍. സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായതും എയര്‍ ട്രാവല്‍ കൂടുതല്‍ അഫോര്ഡബിളായതും ഓണ്‍ലൈന്‍ ബുക്കിംഗിന്റെ കുതിപ്പിന് സഹായകമായി. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളെല്ലാം മിനിമം 20% വളര്‍ച്ചയാണ് നിലവില്‍ രേഖപ്പെടുത്തുന്നത്.
2019 സാമ്പത്തിക വര്‍ഷത്തില്‍ ഇ ട്രാവല്‍ ഫേമുകള്‍ ലക്ഷ്യമിടുന്നത് വലിയ കുതിപ്പാണ്. ആദ്യ പകുതിയിലെ മുന്നേറ്റം, സീസണ് ആകുന്നതോടെ രണ്ടാം പാദത്തില്‍ ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. FY’19 ആദ്യപകുതിയില്് Make My Trip ആണ് ബുക്കിംഗ് വാല്യുവില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2.66 ബില്യണ്‍ ഡോളറാണ് Make My Trip ന്റെ ബുക്കിംഗ് വാല്യു. 27.4 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചനിരക്ക്. മറ്റൊരു ലീഡിങ് ഫേമായ Yatra യുടെ ബുക്കിംഗ് വാല്യൂ 0.81 ബില്യണ്‍ ഡോളറിലെത്തി. 30.3 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.
0.54 ബില്യണ്‍ ഡോളറാണ് Cleartrip ന്റെ ബുക്കിംഗ് വാല്യൂ. 30.0 ശതമാനമാണ് ക്ലിയര്‍ ട്രിപ്പിന്റെ വാര്‍ഷിക വളര്‍ച്ച. EaseMyTrip ന്റെ ബുക്കിങ് വാല്യു 0.12 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 21.4 ശതമാനമാണ് വളര്‍ച്ച. ixigo പോലുളള ഫേമുകള്‍ 150 ശതമാനമാണ് വളര്‍ച്ച അവകാശപ്പെടുന്നത്. ബുക്കിംഗ് സജീവമായതോടെ ഇ ട്രാവല്‍ ഫേമുകളുടെ നഷ്ടവും കുറഞ്ഞു. FY20 ആദ്യക്വാര്‍ട്ടറില്‍ കമ്പനി ബ്രേക്ക് ഈവനാകുമെന്ന് Yatra അവകാശപ്പെടുന്നു.
കോര്‍പ്പറേറ്റ് തലത്തിലും കണ്‍സ്യൂമര്‍ ബുക്കിംഗിലും മികച്ച ഗ്രോത്ത് നേടുവാന്‍ കഴിയുന്നതായി ഇ ട്രാവല്‍ കമ്പനികള്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ലഭ്യത ഉയര്‍ന്നതും ക്യാഷ് ബാക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ഡിമാന്റ് ഉയര്‍ത്തി. ടയര്‍ II, III നഗരങ്ങളിലും റൂറല്‍ ഏരിയകളിലും ഇ ട്രാവല്‍ ബിസിനസിന് ഇനിയും നിരവധി സാധ്യതകളാണുളളത്. മാര്‍ക്കറ്റ് വിപുലപ്പെടുത്താന്‍ പ്രാദേശിക ഭാഷകളിലും സര്‍വ്വീസ് തുടങ്ങാന്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ പദ്ധതിയിടുന്നുണ്ട്്. ഓണ്‍ലൈന്‍ ട്രാവല്‍ മേഖലയില്‍ പുതിയതായി ചുവടുവച്ച Paytm 12 മാസങ്ങള്‍ക്കുളളില്‍ തന്നെ 11 മില്യന്‍ യൂസര്ബെയ്സിലെത്തി. 2021 ഓടെ ഇന്ത്യയില്‍ മൊത്തം ട്രാവല്‍ മാര്‍ക്കറ്റിന്റെ 43% ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ കൈയ്യടക്കുമെന്നാണ് വിലയിരുത്തല്‍.