അര്‍പ്പിത ഗണേഷ്, സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഒരു റിയല്‍ ടാബു. സ്ത്രീ സത്വത്തെ ആവിഷ്കരിക്കാന്‍ മാത്രമായി സ്റ്റാര്‍ട്ടപ്പ് കണ്ടെത്തിയ ബോള്‍ഡ് വുമണ്‍ എന്‍ട്രപ്രണര്‍. ഇന്ത്യന്‍ സ്ത്രീകളുടെ സ്വന്തം ബ്രാക്യൂന്‍. 100 ഓളം സ്ത്രീകളില്‍ നിന്നും റെയ്സ് ചെയ്ത 4 ലക്ഷം രൂപയുടെ ക്യാപ്പിറ്റലില്‍ തുടങ്ങിയ ബിസിനസ് അര്‍പ്പിതയെ ഇന്ന് രാജ്യത്തെ ശ്രദ്ധേയരായ വുമണ്‍ എന്‍ട്രപ്രണര്‍മാരില്‍ ഒരാളാക്കി മാറ്റി.
2008-ലാണ് Buttercups എന്ന ബ്രാ ഫിറ്റിങ്ങ് കണ്‍സെപ്റ്റുമായി ബിസിനസ് ലോകത്ത് അര്‍പ്പിത മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ന്യൂയോര്‍ക്കിലേക്കുള്ള ഒരു അവധിക്കാല യാത്രയില്‍ ബ്രാ ഫിറ്റിങ്ങ് സെഷനില്‍ പങ്കെടുത്ത അര്‍പ്പിത ഇന്ത്യയില്‍ പുതിയ ബിസിനസ് മോഡല്‍ കെട്ടിപ്പടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദില്‍ തുടക്കമിട്ട അന്താരാഷ്ട്ര ബ്രാന്റുകളുടെ റീട്ടെയ്ല്‍ ബിസിനസ് തിരിച്ചടിയായെങ്കിലും അര്‍പ്പിത പിന്മാറാന് തയ്യാറായില്ല.
ABTF എന്ന ബ്രാ ഫിറ്റിങ്ങ് ആപ്പുമായി ബിസിനസില്‍ തിരിച്ചെത്തിയ അര്‍പ്പിത സ്വന്തം ബ്രാന്‍ഡായ buttercup മായി സജീവമായി. താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ക്വാളിറ്റി പ്രൊഡക്ടുകളുടെ അഭാവം മനസിലാക്കിയ അര്‍പ്പിത അത് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പ് ലക്ഷ്യത്തിലെത്താന്‍ ഫണ്ട് പ്രധാന വെല്ലുവിളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അര്‍പ്പിത ക്രൗഡ്ഫണ്ടിന്റെ സാധ്യതകള്‍ മനസ്സിലാക്കി പ്രയോജനപ്പെടുത്താന്‍ ഇറങ്ങിയത്. തുടര്‍ന്ന് തന്റെ ആശയത്തോട് താല്പര്യമുളള സ്ത്രീകളില്‍ നിന്ന് ഫണ്ട് റെയ്സ് ചെയ്യാന്‍ തുടങ്ങി.
2014-ല്‍ Buttercups എന്നസ്റ്റാര്ട്ടപ്പ് ഡ്രീം സാക്ഷാത്കരിക്കപ്പെട്ടു. ഡിജിറ്റല്‍ ടെക്നോളജിയും ഡാറ്റ അനലിറ്റിക്സും ഉപയോഗപ്പെടുത്തുന്ന Buttercup ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ മാത്രമാണ് സ്വീകരിക്കുന്നത്. നിലവിലെ 2 എക്സ്പീരിയന്‍സ് സെന്ററുകള്‍ക്ക് പുറമെ കൂടുതല്‍ സെന്ററുകള്‍ തുറക്കാനും പ്ളാനുണ്ട്. 49% റിപീറ്റ് കസ്റ്റമേഴ്സും 25% പുതിയ കസ്റ്റമേഴ്സുമുള്ള Buttercup ല്‍ സംരംഭത്തിന്റെ സ്കെയിലബിലിറ്റി ബോധ്യപ്പെട്ടതോടെ നിരവധി ഹൈ പ്രൊഫൈല്‍ഡ് ഇന്‍വെസ്റ്റേഴ്സ് നിക്ഷേപം നടത്തിക്കഴിഞ്ഞു.
Leaving behind her long career in advertising, Arpita Ganesh choose to start her entrepreneurial journey with Buttercups, India’s first high-end lingerie brand providing personalized sizing and fitting for women. Popularly known as Indian Bra Lady, Arpita Ganesh found her unique venture when she attended a workshop on Bra fitting in the New York. After coming back to India she realized the potential of her business and started off her venture. Though the journey wasn’t easy her first business in Hyderabad was unsuccessful due to scalability and had to shut down. But the passion was never shut down and that drove her to relaunch her Buttercup. This time she came back with crowd funding and raised 4 lakh from 100 women. Later on focusing on Angel funding, buttercup marked its immersive growth both in offline and online market. Utilizing the digital technology, data analytics and online sales, Buttercups now take only online orders. Presently with 2 experience centres and more in future Arpita’s Buttercups records 15-18% growth. Witnessing the steady growth and scalability, investors have invested in Buttercu