സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് ലോഞ്ച് ഉടൻ ആരംഭിക്കും. മൊത്തവ്യാപാര വിഭാഗത്തിനായി അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അല്ലെങ്കിൽ സിബിഡിസിയും, റീട്ടെയിൽ മേഖലയ്ക്ക് ടോക്കൺ അധിഷ്ഠിത കറൻസിയും നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യത RBI പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കറൻസികളെക്കുറിച്ച് പൊതുവായി അവബോധം സൃഷ്ടിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) സംബന്ധിച്ച ഒരു കൺസെപ്റ്റ് നോട്ടും RBI പുറത്തിറക്കി.
ഇ-രൂപ എന്നായിരിക്കും ഡിജിറ്റൽ കറൻസിയെ വിളിക്കുക. ഈ വർഷം തന്നെ ആർബിഐ ഡിജിറ്റൽ കറൻസി രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഫെബ്രുവരിയിൽ നടന്ന കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ബാങ്കിംഗ് എളുപ്പവും, വേഗതയേറിയതും, വിലകുറഞ്ഞതുമാക്കാൻ ഡിജിറ്റൽ കറൻസി സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകളും, പേയ്മെന്റുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം തന്നെ കറൻസികളുടെ ഡിജിറ്റൽ പതിപ്പുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്.
The central bank-backed digital rupee for specified use cases will shortly be launched in limited quantities as a pilot project by the Reserve Bank of India. The RBI said it has been researching the advantages and disadvantages of a central bank digital currency for some time and is developing a plan to roll it out gradually.