ലോകത്തെ ഏറ്റവും വലിയ ടെക്ക് മേള GITEX ഗ്ലോബലിന് ദുബായിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്ന മേളയിൽ കേരളത്തിൽ നിന്ന് 40-ലധികം സ്റ്റാർട്ടപ്പുകൾ ഭാഗമാകുന്നുണ്ട്. എഡ്യൂടെക്, സൈബർ സുരക്ഷ, എന്റർപ്രൈസ് ടെക്, അഗ്രി ടെക്, ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്), മീഡിയ ടെക്, ഹെൽത്ത് ടെക്, ഫിൻടെക്, ഇൻഷുറൻസ് ടെക്, കൺസ്യൂമർ ടെക് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ ജൈറ്റെക്സിൽ പങ്കെടുക്കുന്നുണ്ട്. ബിസിനസ്, നിക്ഷേപ അവസരങ്ങൾ എന്നിവയ്‌ക്ക് പുറമെ, സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളും GITEX ഗ്ലോബൽ വാഗ്ദാനം ചെയ്യും. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനു പുറമേ, കൂടുതൽ വിപുലീകരണസാധ്യതയൊരുക്കും. നിക്ഷേപകരെ മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനിൽ ഇന്ത്യൻ പവലിയൻ ഒരുക്കിയിരിക്കുന്നത് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് & കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇഎസ്‌സി) ആണ്. ഫ്ലൈയിംഗ് കാറുകൾ, ഫ്യൂച്ചറിസ്റ്റിക് വെഹിക്കിളുകൾ, ഇന്ററാക്ടിവ് റോബോട്ടുകൾ, നൂതന ടെക്നോളജി സൊല്യൂഷനുകൾ എന്നിവ GITEX ഗ്ലോബലിന്റെ മുഖമുദ്രയാണ്.
Nisha Krishnan
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.
Related Posts
Add A Comment