- ലോകത്തിലെ ആദ്യത്തെ സോളാർ ഇലക്ട്രിക് കാറായ ലൈറ്റ് ഇയർ 0, ദുബായിൽ അവതരിപ്പിച്ചു
- നെതർലൻഡ്സ് കേന്ദ്രമായ കമ്പനിയായ ലൈറ്റ്ഇയർ അവതരിപ്പിച്ച ലൈറ്റ് ഇയർ സിറോയുടെ വില 2.08 കോടി രൂപയാണ്.
- Sharjah Research Technology and Innovation Park-ൽ നടന്ന ചടങ്ങിലാണ് കാർ ലോഞ്ച് ചെയ്തത്.
- ദിവസവും സൗരോർജ്ജത്തിൽ മാത്രം 70 കിലോമീറ്ററോളം കാർ സഞ്ചരിക്കും.
- ടെസ്ലയുടെ എസ് മോഡലിനേക്കാൾ ഇരട്ടി കാര്യക്ഷമതയാണ് ലൈറ്റ് ഇയർ സിറോയ്ക്ക് ഉള്ളത്.
- ഒറ്റ തവണ ചാർജിങ്ങിലൂടെ വാഹനത്തിനു 624 കി.മീ റേഞ്ച് സഞ്ചരിക്കാം.
- കാറിന്റെ മുകളിലുള്ള സോളാര്‍ പാനലിനു 5 Sq.m വിസ്തീർണ്ണമാണുള്ളത്.
- വർഷത്തിൽ 11,000 കി.മീ സഞ്ചരിക്കാനുള്ള ചാർജ് ചെയ്യാൻ സോളാർ പാനലിന് കഴിയും.
- 60 KWh ബാറ്ററിയുള്ള കാറിന് 175 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടറുകളുമുണ്ട്.
- മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് സോളാർ കാറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.
- പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗത കൈവരിക്കാൻ ലൈറ്റ്ഇയർ സീറോയ്ക്ക്10 സെക്കന്റ് സമയം മതി.
- സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ തന്നെ ചാര്‍ജ് ചെയ്തും ലൈറ്റ്ഇയര്‍ 0 ഉപയോഗിക്കാം.
- UAE-യിലുള്ളവർക്ക് കമ്പനിയുടെ വെബ്സൈറ്റിലൂടെ കാർ ഓർഡർ ചെയ്യാം.
The world’s first long-range solar electric vehicle has been launched in the UAE. The car has been produced by the Netherlands-based firm Lightyear. Hussain Mohamed Al Mahmoudi, CEO of the Sharjah Research, Technology and Innovation Park (SRTI Park) launched the first version of the solar electric vehicle.