ഒരു ചാക്കിന് 10 മുതൽ 30 രൂപ വരെ വില വർധിപ്പിക്കാൻ സിമന്റ് കമ്പനികൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ മാസം ഒരു ബാഗിന് ഏകദേശം 3 മുതൽ 4 രൂപ വരെ വില വർധിപ്പിച്ചിരുന്നു. മൺസൂൺ പിന്മാറ്റത്തിന് കാലതാമസം നേരിട്ടതും, ഉത്സവ അവധികൾ കാരണമുണ്ടായ തൊഴിലാളി ക്ഷാമവും ഡിമാൻഡിനെ ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉത്സവസീസൺ അവസാനിക്കുകയും, തിരക്കേറിയ നിർമ്മാണ സീസൺ ആരംഭിക്കുകയും ചെയ്തതിനാൽ, വരും ആഴ്ചകളിൽ സിമന്റിനുള്ള ഡിമാന്റ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട കരാറുകാരെയടക്കം സിമന്റ് വിലവര്‍ധനവ് പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. മഴമാറി നിര്‍മാണ സീസണ് തുടങ്ങിയതോടെയാണ് നിർമ്മാണ കമ്പനികൾ വിലവർധനയെന്ന തീരുമാനവുമായി മുന്നോട്ടു പോകുന്നത്.
ACC, അംബുജാ സിമന്റുകളുടെ ഉടമസ്ഥാവകാശം അദാനി ഏറ്റെടുത്തത് ഈ മേഖലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരുമാസക്കാലമായി കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ബ്രാന്‍ഡുകള്‍ക്കും 60 മുതല്‍ 90 രൂപവരെ വില വര്‍ധനയുണ്ടായിട്ടുണ്ട്.
Cement companies plan price hike of ₹10-30 per bag. Delayed exit of monsoon and labour shortage impacted demand in Oct 22.