2023ലെ സ്പേസ് എക്സിന്റെ ചാന്ദ്രദൗത്യം ഡിയർമൂണിന്റെ ഭാഗമാകാൻ പ്രമുഖ ടെലിവിഷൻ താരം ദേവ് ജോഷി. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സിവിലിയൻ ദൗത്യമാണിത്.
249 രാജ്യങ്ങളിൽ നിന്നുള്ള പത്തുലക്ഷം അപേക്ഷകരിൽ നിന്നാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് പേരടങ്ങുന്ന സംഘത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 22 വയസ്സുകാരനായ ദേവ് ജോഷി. ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സവയാണ് മിഷനുവേണ്ടി തെരഞ്ഞെടുക്കപ്പട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്. 2017ലാണ് ഡിയർമൂൺ പദ്ധതിയുടെ പ്രോജക്ട് പ്രഖ്യാപനം വന്നത്. 2018ൽ ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സവ റോക്കറ്റിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തിരുന്നു. 2021 മുതലാണ് പദ്ധതിയ്ക്കായുള്ള സംഘത്തിലേയ്ക്ക് വ്യക്തികളഉടെ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മിഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യക്കാരനാണ് ദേവ് ജോഷി.
സൗത്ത് കൊറിയൻ പോപ്പ് സിംഗർ ടിഒപി (T.O.P), അമേരിക്കൻ ഡിജെ സ്റ്റീവ് ഓക്കി( Steve Aoki), അമേരിക്കൻ യൂട്യൂബർ ടിം ഡോഡ് (Tim Dodd), ചെക്ക് കൊറിയോഗ്രാഫർ യെമി എഡി(Yemi A.D), ഐറിഷ് ഫോട്ടോഗ്രാഫർ റിയാനൻ ആദം(Rhiannon Adam), ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ കരിം ഇലിയ (Karim Iliya), അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ബ്രെൻഡൻ ഹാൾ (Brendan Hall) എന്നിവരും ആദ്യ സിവിലിയൻ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകും.
പ്രേക്ഷകരുടെ പ്രിയങ്കരൻ ദേവ്
മൂന്നാം വയസ്സുമുതൽ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമാണ് ദേവ് ജോഷി. ടെലിവിഷൻ പരമ്പരകൾ, 20-ലധികം ഗുജറാത്തി സിനിമകൾ, സംഗീത ആൽബങ്ങൾ, സ്റ്റേജ് ഷോകൾ, പരസ്യങ്ങൾ തുടങ്ങി വിപുലമായ വർക്ക് പോർട്ട്‌ഫോളിയോയാണ് അദ്ദേഹത്തിനുള്ളത്. 2010-ൽ കാശി-അബ് നാ രഹേ തേരാ കഗസ് കോര എന്ന ടെലിവിഷൻ നാടകത്തിൽ യുവ ശൗര്യയുടെ വേഷം ചെയ്തുകൊണ്ടാണ് ജോഷിയുടെ തുടക്കം. എന്നാൽ അതേ പേരിലുള്ള ടെലിവിഷൻ പരമ്പരയിലെ ബാൽവീർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ജോഷി പ്രശസ്തനായത്. ഷോയുടെ വൻ ജനപ്രീതി കാരണം, 2019 സെപ്റ്റംബറിൽ സോണിയുടെ OTT പ്ലാറ്റ്‌ഫോമിൽ ബാൽവീർ റിട്ടേൺസ് അവതരിപ്പിച്ചിരുന്നു.
Dev Joshi, a television actor, revealed that he will be travelling around the moon for a week in 2023 as a member of the “dearMoon CREW.” The ‘dearMoon’ project, which is the first civilian voyage to the Moon, was initially introduced in 2017.