സമ്പന്നർ നേർക്കുനേർ
കൺസ്യൂമർ ഗുഡ്സ് ബിസിനസ്സിൽ നേർക്കുനേർ പോരാടാൻ മുകേഷ് അംബാനിയും, ഗൗതം അദാനിയും. കഴിഞ്ഞദിവസം അവതരിപ്പിച്ച FMCG ബ്രാൻഡ് ഇൻഡിപെൻഡൻസിലൂടെ രാജ്യത്തെ കൺസ്യൂമർ ഗുഡ്സ് വിപണിയിൽ മുകേഷ് അംബാനി സജീവമാകുന്നു. അദാനിയുടെ കൺസ്യൂമർ ഗുഡ്സ് സംരംഭമായ അദാനി വിൽമർ, ഐടിസി, ടാറ്റ ഗ്രൂപ്പ്, ബ്രിട്ടാനിയ തുടങ്ങി രാജ്യത്തെ മുൻനിര ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളുമായാണ് ബ്രാൻഡ് മത്സരിക്കുക. വർഷങ്ങളായി രാജ്യത്ത് പാക്കുചെയ്ത ഭക്ഷ്യ എണ്ണയുടെ ഏറ്റവും വലിയ വിതരണക്കാരാണ് അദാനി വിൽമർ. രാജ്യത്തെ 200,000 കോടി രൂപയുടെ ബ്രാൻഡഡ് ഭക്ഷ്യ എണ്ണ വിപണിയുടെ അഞ്ചിലൊന്ന് അദാനി വിൽമറിന് സ്വന്തമാണ്. നിലക്കടലയെണ്ണ, സൂര്യകാന്തിയെണ്ണ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ എണ്ണ വിപണനത്തിലൂടെ ഈ ആധിപത്യം നേടാനും റിലയൻസ് ശ്രമം നടത്തുന്നുണ്ട്. ഗോതമ്പ് പൊടിയും, ക്രിസ്റ്റലിൻ പഞ്ചസാരയും മുതൽ ബ്രാൻഡഡ് അരിയും, ബിസ്‌ക്കറ്റും വരെയുൾക്കൊള്ളുന്നതാണ് അംബാനിയുടെ ഇൻഡിപെൻഡൻസ്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സാണ് ബ്രാൻഡ് ലോഞ്ച് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ആദ്യഘട്ടം ആരംഭിച്ച ഇൻഡിപെൻഡൻസ് ഭാവിയിൽ ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് സൂചന. അതേസമയം, ആഗോള സമ്പന്ന പട്ടികയിൽ മികച്ച സ്ഥാനത്തിനായുള്ള അംബാനി- അദാനി മത്സരവും തുടരുകയാണ്.
അദാനി V\S അംബാനി
പാക്കേജ് ചെയ്‌ത കിച്ചൻ കമ്മോഡിറ്റീസ് സെഗ്മെന്റിൽ അദാനിയുടെ സമീപകാല നീക്കങ്ങളാണ് പോരാട്ടത്തെ കൂടുതൽ തീവ്രമാക്കുന്നത്. ഭക്ഷ്യ എണ്ണ വിഭാഗം, ബ്രാൻഡഡ് അരി, ഗോതമ്പ് മാവ്, പഞ്ചസാര എന്നിവയിൽ ശക്തമായ സാന്നിധ്യമാണ് അദാനിയ്ക്കുള്ളത്. ഇന്ത്യൻ ഓൺലൈൻ ഷെയർ ട്രേഡിംഗ് പോർട്ടൽ, വെഞ്ചുറ സെക്യൂരിറ്റീസ് (Ventura Securities) റിപ്പോർട്ടനുസരിച്ച്, അദാനി വിൽമറിന്റെ ഫുഡ് & എഫ്എംസിജി ബിസിനസ്സ് 31 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ഓടെ വാർഷിക വരുമാനം 4,340 കോടി രൂപയിലെത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റിലയൻസ് റീട്ടെയിലും പിന്നിലല്ല
റിലയൻസ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്ക് ഇതിനോടകം തന്നെ മറ്റ് എഫ്എംസിജി നിർമ്മാതാക്കളേക്കാൾ മുൻതൂക്കമുണ്ട്. കഴിഞ്ഞ വർഷം, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് ഏകദേശം 200 ദശലക്ഷം റീട്ടെയിൽ ഉപഭോക്താക്കൾക്ക് സേവനം നൽകി. 2021 സാമ്പത്തിക വർഷത്തേക്കാൾ 230 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്. അതേസമയം അതിന്റെ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ (ജിയോമാർട്ട്, മിൽക്ക് ബാസ്‌ക്കറ്റ് എന്നിവ) പ്രതിദിനം ശരാശരി 6 ലക്ഷം ഓർഡറുകൾ നൽകി. 125 ബില്യൺ ഡോളർ ആസ്തിയുമായി ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ ഗൗതം അദാനി, 2022-ൽ അംബാനിയെ മറികടന്നു. ആഗോള സമ്പന്നരുടെ പട്ടികയിൽ ദീർഘകാലമായി മികച്ച കോടീശ്വരനായ അംബാനി ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്. ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ അദ്ദേഹത്തിന് 88.2 ബില്യൺ ഡോളർ ആസ്തിയുണ്ട്.
Mukesh Ambani and Gautam Adani, India’s two richest Indians, are about to begin an epic battle. Ambani’s recent entry into the consumer goods market with the brand ‘Independence’ triggered the fight. It is the first time their businesses clash. Reliance’s ‘Independence’ covers almost all key F&B categories