2023 ലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ലോഞ്ചുകളിലൊന്ന്, iQOO-യിൽ നിന്നുള്ള ഒരു ഫോണാണ്, പേര് iQOO 11. ജനുവരി 11ന് ഈ ഫോൺ രാജ്യത്ത് അവതരിപ്പിക്കും.
5G കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന, ലോകത്തിലെ ഏറ്റവും വേഗതയേറിയ ആൻഡ്രോയിഡ് ഫോണാണിത്.
iQOO 11 AnTuTu സ്കോർ
സ്മാർട്ട്ഫോണുകളും, മറ്റ് ഉപകരണങ്ങളും ബെഞ്ച്മാർക്ക് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ് വെയർ ബെഞ്ച്മാർക്കിംഗ് ടൂളാണ് AnTuTu. ചൈനീസ് കമ്പനിയായ ചീറ്റ മൊബൈലിന്റെ ഉടമസ്ഥതയി ലുള്ളതാണ് ഇത്. പുതുതായി വിപണിയിലെ ത്താനിരിക്കുന്ന iQOO 11 സ്മാർട്ട്ഫോണിന് 13,23,820 എന്ന സ്കോർ ആണ് AnTuTu നൽകിയിരിക്കുന്നത്. ഇത് ഏറ്റവും മികച്ച AnTuTu സ്കോറുകളിലൊന്നാണ്. iQOO 11 നോട് താരതമ്യപ്പെടുത്താവുന്ന സ്കോർ ഇതുവരെ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോണും നേടിയിട്ടില്ല.
ഫാസ്റ്റ് ചാർജിംഗും മറ്റ് ഫീച്ചറുകളും
- 5000mAh ബാറ്ററി ഉപയോഗിച്ച് 120വാട്ട് വരെ ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകളാണ് iQOO 11 വാഗ്ദാനം ചെയ്യുന്നത്.
- Snapdragon 8 Gen 2 ഗ്രാഫിക്‌സ് പ്രകടനം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള Vivo’s V2 ചിപ്‌സെറ്റ് iQOO 11-ലും ഉപയോഗിക്കും. ഇതോടെ രാത്രി ഫോട്ടോഗ്രാഫിയും മെച്ചപ്പെടും.
- ഈ സ്മാർട്ട്‌ഫോണിന് രാജ്യത്തെ ആദ്യത്തെ 2K E6 ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് നിർമ്മാതാവ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
- ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷ നോടുകൂടിയ 50MP ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്.
The iQOO 11 is scheduled for January 11 in India. It is the fastest Android phone in the world and offers 5G connectivity. The AnTuTu benchmark gave this smartphone the highest rating.This smartphone will use a Qualcomm Snapdragon 8 Gen 2 chipset.