രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോ ആയ ഓട്ടോ എക്സ്പോയിൽ തിളങ്ങി പ്രമുഖ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾ. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ കൺസെപ്റ്റ് ഇവിഎക്‌സ് എസ്‌യുവി എക്സ്പോയിൽ അവതരിപ്പിച്ചു.
ഓട്ടോ എക്സ്പോയിലും താരം ഇവികൾ
2025 മുതൽ വാഹനം വിപണിയിലെത്തുമെന്ന് മാരുതി സുസൂക്കി അറിയിച്ചു. ഗ്രാൻഡ് വിറ്റാരയുടെയും, ബ്രെസ്സയുടെയും സാറ്റിൻ ബ്ലാക്ക് പതിപ്പുകളും മാരുതി പ്രദർശിപ്പിച്ചു. 14.73 ലക്ഷം പ്രാരംഭ വിലയോടെ ഐ സ്മാർട്ട് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ഹെക്ടർ എംജി മോട്ടോർ അവതരിപ്പിച്ചു. 44.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഹ്യുണ്ടായിയുടെ മെയ്ഡ്-ഇൻ-ഇന്ത്യ അയോണിക് 5 ഷാരൂഖ് ഖാൻ പുറത്തിറക്കി. ഇലക്ട്രിക് എസ്യുവിയായ EV9 കൺസെപ്‌റ്റ്, മൾട്ടി പർപ്പസ് വെഹിക്കിൾ ആയ KA4 എന്നിവയാണ് കിയയുടെ ലോഞ്ചുകൾ. ഇതിൽ KA4 2020ൽ തന്നെ ആഗോള വിപണിയിൽ സാന്നിധ്യമറിയിച്ചിരുന്നു, EV9 കൺസെപ്‌റ്റ് 2024ഓടെ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഇൻട്രാ ബൈ-ഫ്യുവൽ, യോധ സിഎൻജി എന്നിവ അടക്കം 14 എക്‌സ്‌ക്ലൂസീവ് വാഹനങ്ങളും കൺസെപ്‌റ്റുകളും ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. അവിനിയ ഇവി കൺസെപ്റ്റ്, ഹാരിയർ ഇവി, ആൾട്രോസ് റേസർ എഡിഷൻ, സിയറ ഇവി, കർവ്വി എന്നിവ ഇതിലുൾപ്പെടുന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിലാണ് 2023ലെ ഓട്ടോ എക്‌സ്‌പോ നടക്കുന്നത്.
ഓട്ടോ എക്സ്പോ 2023
രാജ്യത്തെ വാഹന വിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങളും, വരാനിരിക്കുന്ന വാഹന മോഡലുകളുമെല്ലാം അറിയാനും, നേരിട്ട് കാണാനുമൊക്കെ അവസരം നല്‍കുന്നതിനുള്ള ഏറ്റവും വലിയ വാഹന പ്രദർശന ഷോയാണ് ഓട്ടോ എക്സ്പോ. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷം നടക്കാതിരുന്ന ഷോ രണ്ട് വർഷങ്ങൾക്കിപ്പുറമാണ് നടക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, എംജി മോട്ടോർസ്, ടാറ്റ തുടങ്ങിയ നിർമാതാക്കൾ അവരുടെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളും, സാങ്കേതികവിദ്യകളും ഇവന്റിൽ പ്രദർശിപ്പിക്കുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഓട്ടോ എക്‌സ്‌പോ ജനുവരി 11 മുതല്‍ 18 വരെയാണ് നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് ജനുവരി 13 മുതല്‍ ജനുവരി 18 വരെ എക്സ്പോ മാര്‍ട്ട് സന്ദര്‍ശിക്കാനാൻ അവസരമുണ്ട്. ടിക്കറ്റ് സംവിധാനത്തിലൂടെയാണ് പ്രവേശനം. ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാനായി ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വാരാന്ത്യ ടിക്കറ്റുകള്‍ക്ക് 475 രൂപയും ജനുവരി 16 മുതലുള്ള പ്രവൃത്തിദിന ടിക്കറ്റുകള്‍ക്ക് 350 രൂപയുമാണ് വില വരുന്നത്.
Maruti Suzuki has revealed its first-ever electric vehicle (EV) concept – the eVX SUV – at the Auto Expo 2023. The company also showcased satin black editions of the Grand Vitara and the Brezza. MG Motor launched the Hector facelift in the Indian market at a starting price of Rs 14.73 lakh, and the eHS plug-in hybrid at the 2023 Auto Expo.