“കോവിഡ് മഹാമാരിയുടെ സമയത്ത്, ഇ-സഞ്ജീവനി ആപ്പ് ജനങ്ങൾക്ക് വലിയ അനുഗ്രഹമാണെന്ന് തെളിയിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി മോദി തന്റെ റേഡിയോ പരിപാടിയിൽ പറഞ്ഞു. “ഇത് പ്രയോജനപ്പെടുത്തിയ എല്ലാ ഡോക്ടർമാരെയും രോഗികളെയും ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്, മോദി കൂട്ടിച്ചേർത്തു. ഇ-സഞ്ജീവനി ആപ്പ് ഉപയോഗിക്കുന്ന ടെലി കൺസൾട്ടന്റുമാരുടെ എണ്ണം ഇപ്പോൾ 10 കോടി കവിഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ഇ-സഞ്ജീവനി, ഒരു വികസ്വര രാജ്യം ദേശീയ തലത്തിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് അതും ഡിജിറ്റൽ ആയി നൽകുന്ന ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് അവകാശപ്പെടുന്നു. ടെലിമെഡിസിൻ എന്നത് ഇൻറർനെറ്റ് വഴി വിദൂരമായി ആരോഗ്യ സേവനങ്ങൾ നൽകുന്നതാണ്. ഇത് ആരോഗ്യ സേവനങ്ങളുടെ വ്യാപനം വിപുലീകരിക്കുക മാത്രമല്ല, സമയവും പണവും ലാഭിക്കുകയും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എന്താണ് ഇ-സഞ്ജീവനി ആപ്പ്?
ഇ-സഞ്ജീവനി ഒരു ബ്രൗസർ അധിഷ്‌ഠിത പ്ലാറ്റ്‌ഫോമും ഒരു സ്വതന്ത്ര ആപ്ലിക്കേഷനുമാണ്. അത് ‘ഡോക്ടർ-ടു-ഡോക്‌ടർ’, ‘പേഷ്യന്റ്-ടു-ഡോക്‌ടർ’ എന്നീ ടെലികൺസൾട്ടേഷനുകൾ അനുവദിക്കുന്നു. കൊവിഡ് വ്യാപന കാലത്ത്, വിദൂര ഗ്രാമങ്ങളിൽ പോലും മെഡിക്കൽ കൺസൾട്ടേഷനുകൾ ആളുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനം ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിൽ പൊതുവായും പ്രത്യേകമായും ആരോഗ്യ പരിരക്ഷ നൽകുന്ന ഒരു ഡോക്ടർ-ടു-ഡോക്‌ടർ ടെലിമെഡിസിൻ സേവനമാണ് ഇതെന്ന് ആരംഭിച്ച സമയത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു.
ഇ-സഞ്ജീവനി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇ-സഞ്ജീവനി സേവനം ഗുണഭോക്താവും ഹബ്ബിലെ ഡോക്ടർ അല്ലെങ്കിൽ സ്പെഷ്യലിസ്റ്റും തമ്മിലുളള ഒരു വെർച്വൽ ലിങ്കിലൂടെയാണ് നടക്കുന്നത്.
ഇത് ഹബ്ബിലെ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും തമ്മിൽ തത്സമയ വെർച്വൽ കൺസൾട്ടേഷനുകൾക്ക് ഗുണഭോക്താവിനെ സഹായിക്കുന്നു.
കൺസൾട്ടിംഗ് സെഷന്റെ സമാപനത്തിൽ ജനറേറ്റു ചെയ്യുന്ന ഇ-പ്രിസ്ക്രിപ്ഷൻ മരുന്നുകൾ വാങ്ങാൻ ഉപയോഗിക്കാം.
ഇ-സഞ്ജീവനിയുടെ പരിധി എത്രമാത്രമാണ്?
സഞ്ജീവനി HWC നിലവിൽ രാജ്യത്തുടനീളമുള്ള ഏകദേശം 50,000 ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നു. ടെലിമെഡിസിൻ പരിശീലനം നേടിയ 2,29,057 മെഡിക്കൽ സ്പെഷ്യലിസ്റ്റുകളും സൂപ്പർ സ്പെഷ്യലിസ്റ്റുകളും ജോലി ചെയ്യുന്ന 15,731 ഹബ്ബുകളും 1,152 ഓൺലൈൻ ഒപിഡികളും വഴി 115,234 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിൽ (സ്പോക്കുകൾ) 100.11 ദശലക്ഷം രോഗികൾക്ക് സേവനം ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇ-സഞ്ജീവനി ഗുണഭോക്താക്കളിൽ 57 ശതമാനത്തിലധികം സ്ത്രീകളാണ്, 12% മാത്രമാണ് മുതിർന്ന പൗരന്മാരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇ-സഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യുന്നത്/ ടോക്കൺ സൃഷ്ടിക്കുന്നതെങ്ങനെ?
- IOS ലോ Android ലോ eSanjeevani official site അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷൻ സന്ദർശിക്കുക.
- പേജിന്റെ മുകളിൽ പേഷ്യന്റ് രജിസ്ട്രേഷനിൽ ക്ലിക്കുചെയ്യുക.
- അടുത്തതായി, നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക, ഒപ്പം Send OTP കൊടുക്കുക
- മൊബൈൽ നമ്പറിൽ അയച്ച OTP സ്ഥിരീകരിക്കുക.
- അടുത്തതായി, രജിസ്ട്രേഷൻ പേജിലെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
- തുടർന്ന്, ടോക്കൺ ജനറേറ്റ് ചെയ്യാൻ അഭ്യർത്ഥിക്കുക.
- ആരോഗ്യ സംബന്ധമായ രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്ലോഡുചെയ്യുക.
- മുകളിലുള്ള ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് Patient ID, Token എന്നിവ എസ്എംഎസിലൂടെ ലഭിക്കും.
- ടോക്കൺ ഐഡിയുമായി പോർട്ടലിലേക്ക് വീണ്ടും ലോഗിൻ ചെയ്യുന്നതിന് “Patient Login” ടാബിൽ ക്ലിക്കുചെയ്യുക.
- ടോക്കൺ നമ്പറിനൊപ്പം മൊബൈൽ നമ്പർ അല്ലെങ്കിൽ Patient ID നൽകുക.
- പ്ലാറ്റ്ഫോമിനു കീഴിലുള്ള സേവനങ്ങൾ ലഭിക്കാൻ Login ചെയ്യുക
- അപ്പോയ്ന്റ്മെന്റ് എടുക്കാൻ നിങ്ങൾ ക്ലിനിക്കിന്റെ പേര് നൽകണം
- നിങ്ങൾക്ക് മുൻപ് ധാരാളം അപ്പോയ്ന്റ്മെന്റ്സ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു സീരിയൽ നമ്പർ നൽകും