MSME സംരംഭകർക്കായി Enterprise Development Centre (EDC) അങ്കമാലിയിൽ
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) പിന്തുണയായി സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ശ്രീ പി.രാജീവ് പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റ്(KIED) തുടങ്ങിയ സംസ്ഥാനത്തെ ആദ്യ Enterprise Development Centre (EDC) അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനവുമായി ചേര്‍ന്നു കൊണ്ടായിരിക്കും സംസ്ഥാന വാണിജ്യ വ്യവസായ ഡയറക്ടറേറ്റ് ഈ പദ്ധതി നടപ്പാക്കുക. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുന്നൂറോളം ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി ഗുണകരമാകും. എംഎസ്എംഇ സംരംഭങ്ങള്‍ പൂട്ടിപ്പോകുന്നതിന്റെ ദേശീയ ശരാശരി 30 ശതമാനമാണ്. കേരളത്തിലെ നിരക്ക് ഇതിലും കുറവാണ്. എല്ലാ പിന്തുണയും നൽകി അത്തരം യൂണിറ്റുകൾ അകാലത്തിൽ അടച്ചുപൂട്ടുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
KIED-ന്റെ ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന്റെ ഔപചാരികമായ സമാരംഭവും മന്ത്രി പ്രഖ്യാപിച്ചു. എം എസ് എം ഇകളുടെ വികസനത്തിനും സാമ്പത്തിക നൂതനത്വത്തിനുമുള്ളതാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റിന്റെ എംഎസ്എംഇ ഇന്‍കുബേഷന്‍ പരിപാടി.
പത്ത് വർഷത്തിൽ താഴെ മാത്രം പ്രവർത്തനക്ഷമമായതും നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നതോ എംഎസ്എംഇകൾക്ക് പ്രത്യേക സേവനങ്ങൾ നൽകുന്നതോ ആയ എംഎസ്എംഇ യൂണിറ്റുകൾക്ക് ആറ് മാസത്തെ പ്രോഗ്രാമിന് കീഴിൽ www.edckerala.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. 35 ലക്ഷം മുതല്‍ 50 കോടി വരെ വാര്‍ഷിക വരുമാനമുള്ള എംഎസ്എംഇകളെയാണ് ഇതിനായി പരിഗണിക്കുന്നത്.
ഗവേഷണങ്ങള്‍ ഉല്‍പ്പന്നങ്ങളായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് വരും വര്‍ഷങ്ങള്‍ ബയോ ടെക്നോളജിയുടെ കാലമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ ഗവേഷണ ഫലങ്ങളെ വിജയകരമായ വാണിജ്യ ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപക സൗഹൃദ കേന്ദ്രമായി ഉയർന്നുവരാൻ സംസ്ഥാനം കൈവരിച്ച കുതിപ്പിനെ പരാമർശിച്ച മന്ത്രി, അടുത്ത വർഷം ദേശീയ തലത്തിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ ആദ്യ പത്ത് റാങ്കുകളിൽ ഇടം നേടാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഒരു വർഷം മുമ്പുണ്ടായിരുന്ന 28-ൽ നിന്ന് നിലവിൽ കേരളം 15-ാം സ്ഥാനത്താണ്. സംസ്ഥാനത്തെ വ്യവസായങ്ങളിൽ വിറ്റുവരവിന്റെ 18.9 ശതമാനവും ഉല്പാദന മേഖലയിൽ നിന്നാണ്. വ്യവസായം 17.3 ശതമാനമായി വളർന്നപ്പോൾ ജിഡിപിയിൽ അതിന്റെ സംഭാവന 12 ശതമാനമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നടപ്പു സാമ്പത്തിക വർഷം ‘ഇയർ ഓഫ് എന്റർപ്രൈസസ്’ പദ്ധതിക്ക് കീഴിൽ ഒന്നരലക്ഷം സംരംഭങ്ങള്‍ എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സെഷനുശേഷം റീജണൽ ലെവൽ ഇക്കോസിസ്റ്റം ഡവലപ്മെന്റ്, ഇൻഡസ്ട്രി-അക്കാദമിയ സഹകരണം, സ്കില്ലിംഗ് എന്നിവയിൽ വിദഗ്ധർ നയിച്ച റൗണ്ട് ടേബിൾ നടന്നു. സർക്കാർ ഉദ്യോഗസ്ഥർ, വിഷയ വിദഗ്ധർ, അക്കാദമിക് ഗവേഷണ സ്ഥാപനങ്ങൾ, സംരംഭകർ എന്നിവരുമായി വ്യക്തിഗത ആശയവിനിമയത്തിന് ഈ അവസരം സഹായിച്ചു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അമൃത യൂണിവേഴ്സിറ്റി, ശ്രീ ശങ്കര കോളേജ്,കാലടി, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട, കോമൺ ഫെസിലിറ്റി സെന്റർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ, സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി. എന്നിവ പങ്കെടുത്തു. കൂടാതെ, സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെയും ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിജയഗാഥകൾ പങ്കിടുന്ന സെഷനും ഉണ്ടായിരുന്നു.
ഗവേഷണങ്ങള്‍ ഉല്‍പ്പന്നങ്ങളായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് വരും വര്‍ഷങ്ങള്‍ ബയോ ടെക്നോളജിയുടെ കാലമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ ഗവേഷണ ഫലങ്ങളെ വിജയകരമായ വാണിജ്യ ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപക സൗഹൃദ കേന്ദ്രമായി ഉയർന്നുവരാൻ സംസ്ഥാനം കൈവരിച്ച കുതിപ്പിനെ പരാമർശിച്ച മന്ത്രി, അടുത്ത വർഷം ദേശീയ തലത്തിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ ആദ്യ പത്ത് റാങ്കുകളിൽ ഇടം നേടാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഒരു വർഷം മുമ്പുണ്ടായിരുന്ന 28-ൽ നിന്ന് നിലവിൽ കേരളം 15-ാം സ്ഥാനത്താണ്. സംസ്ഥാനത്തെ വ്യവസായങ്ങളിൽ വിറ്റുവരവിന്റെ 18.9 ശതമാനവും ഉല്പാദന മേഖലയിൽ നിന്നാണ്. വ്യവസായം 17.3 ശതമാനമായി വളർന്നപ്പോൾ ജിഡിപിയിൽ അതിന്റെ സംഭാവന 12 ശതമാനമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നടപ്പു സാമ്പത്തിക വർഷം ‘ഇയർ ഓഫ് എന്റർപ്രൈസസ്’ പദ്ധതിക്ക് കീഴിൽ ഒന്നരലക്ഷം സംരംഭങ്ങള്‍ എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Industries Minister Shri P. Rajeev stated that cost accounting services will be made available free of cost to support Micro, Small and Medium Enterprises (MSMEs) in the State. He was inaugurating the State’s first Enterprise Development Center (EDC), Kerala Institute for Entrepreneurship Development (KIED) at Angamaly, Cochin.