യന്തിരനും, ടെര്‍മിനേറ്റര്‍ എന്ന ഹോളിവുഡ് സിനിമയുമെല്ലാം കഥയായി പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന കാലം അടുത്തെത്തിയിരിക്കുന്നു. മനുഷ്യന് ഒപ്പം നില്ക്കുന്ന റോബോട്ടുകള്‍ക്കായി ഇന്നവേഷനുകള്‍ നടത്തുകയാണ് കൊച്ചിയില്‍ മലയാളി യുവാക്കളുടെ ശാസ്ത്ര റോബോട്ടിക്സ് എന്ന കമ്പനി. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളജില്‍ ഒരുമിച്ച് പഠിച്ച അച്ചു വില്‍സണ്‍, ആരോണിന്, അഖില്‍ എന്നിവരാണ് ശാസ്ത്രയുടെ ബുദ്ധികേന്ദ്രങ്ങള്‍.
റോബോട്ടിക്സ് കമ്പനി തുടങ്ങാനൊന്നും പ്ലാന്‍ ഇല്ലായിരുന്നുവെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഇവര്‍ക്കുണ്ടായിരുന്നു. എല്ലാ സ്റ്റാര്ട്ടപ്പുകളെപ്പോലെയും തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നതിനാല് പിന്തിരിഞ്ഞില്ല. റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്റ്റേജില്‍ ടെക്നോളജി ബ്രാന്‍ഡായ ബോഷിന്റെ ശ്രദ്ധയില്‍ പെട്ടതാണ് ശാസ്ത്രയുടെ കണ്‍സെപ്റ്റ് തന്നെ മാറ്റിമറിച്ചത്. ഇതോടെ എച്ച്സിഎല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വേണ്ടി റോബോട്ടിക് സിസ്റ്റം ഡെവലപ് ചെയ്യാനായി.
ഇതിനിടയില്‍ കെഎസ്ഐഡിസിയുടെ സീഡ് ഫണ്ട് കമ്പനിക്ക് ലഭിച്ചു. മികച്ച സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മെന്റേഴ്സിനെ കണ്ടെത്താനായതും ശാസ്ത്ര റോബോട്ടിക്സിന് വഴിത്തിരിവായി. അങ്ങനെയാണ് എയ്ഞചല്‍ ഇന്‍വെസ്റ്റ്മെന്റ് ഓപ്പര്‍ച്യൂണിറ്റി ലഭിച്ചതും. ആക്യുറസിയും കോസ്റ്റ് എഫക്ടീവുമാണ് ശാസ്ത്ര റോബോട്ടിക്സിന്റെ പ്രത്യേകത. ഇന്ഡസ്ട്രികള് ഉപയോഗിക്കുന്ന റോബോട്ടിക് ടെക്നോളജി താരതമ്യേന കുറഞ്ഞ ചിലവിലാണ് ഇവര്‍ വികസിപ്പിക്കുന്നത്.
2022 ആകുമ്പോള്‍ ഇന്സ്ട്രിയല് റോബോട്ടിക്സ് മാര്‍ക്കറ്റ് 8000 കോടി ഡോളര്‍ ആകുമെന്നാണ് കണക്ക്. ആ വിപണിയിലേക്കാണ് ശാസ്ത്രയും കടന്നു ചെല്ലുന്നത്. മനുഷ്യര്‍ക്കൊപ്പം വര്‍ക്ക് ടേബിളില്‍ വിന്യസിക്കാമെന്നതാണ് ശാസ്ത്ര റോബോട്ട്സിന് ശ്രദ്ധ നേടികൊടുക്കുന്നത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ഇവന്റുകളില്‍ ശാസ്ത്ര റോബോട്ടിക്സ് പങ്കെടുത്തു കഴിഞ്ഞു.
A Kerala startup, eyeing artificial intelligence business
Sastra Robotics India, a company by a group of visionary Malayali youths, is on an innovative mission to create robots that are helpful to the humans. Sastra was born when Aronin, Akhil, Achu, three classmates at Sreekrishnapuram Engineering College, Palakkad joined hands with a common dream. Most of the major technology firms across the world conduct machine tests manually. The USP of Sastra robots is that the machine tests can be carried out in a faster way. The team develops the robotics technology used by industries in a cost-effective manner. The company also managed to secure KSIDC’s seed fund. The industrial robotics market is estimated to touch the 8,000-dollar point by 2022.
ALSO READ: വരുന്നത്, നമ്മുടെ ഐഡിയകള്‍ക്ക് വിലയുള്ള കാലം
MUST READ: പഠനകാലത്ത് എന്‍ട്രപ്രണറാകാന്‍ സര്‍ക്കാര്‍ ഫണ്ട് തരും
DON’T MISS: അന്താരാഷ്ട്ര നിലവാരമുളള ഫാബ് ലാബ്