ഈ വാക്കുകൾ നാം സ്ഥിരമായി KSEB യിൽ നിന്നും കേൾക്കുന്നതാണ്. എന്താണ് ഇങ്ങനെ ആവർത്തിച്ചു വിശദീകരണം നടത്താൻ കാരണം?
ഇതാണ് കാരണം
എന്താണ് ഫ്യുവൽ സർചാർജ്? എന്തുകൊണ്ട് താരിഫിന് പുറമേ ഫ്യുവൽ സർചാർജ് വരുന്നു? എന്നൊക്കെ കേരളത്തിലെ ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിലും പ്രതിമാസ വൈദ്യുതി ബിൽ അടച്ചേ മതിയാകൂ. അല്ലെങ്കിൽ ഡിസ്കണക്ഷൻ ഡേറ്റിൽ ലൈൻമാൻ വീട്ടിലോ സ്ഥാപനത്തിന്റെ വന്നു ഫ്യുസ്സ് ഊരുമെന്നതിൽ സംശയം വേണ്ട. ഇപ്പോൾ പരമാവധി ഉപഭോക്താക്കളും ഓൺലൈനിലൂടെയാണ് വൈദ്യുതിബില്ലടക്കുന്നതു. അതുകൊണ്ടു തന്നെ ചോദ്യങ്ങൾ അങ്ങനെ തന്നെ അവശേഷിക്കും. നമുക്ക് നോക്കാം എന്താണ് ഈ ഫ്യുവൽ സർചാർജ് എന്ന് പറഞ്ഞു നമ്മിൽ നിന്നും KSEB ഈടാക്കുന്നതെന്ന്.
എന്താണ് ഫ്യുവൽ സർചാർജ് ?
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 25.01.2023 ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2023 ഫെബ്രുവരി മുതൽ മെയ് വരെയുള്ള വൈദ്യുതോപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 9 പൈസ നിരക്കിൽ ഇന്ധന സർചാർജ് സ്വീകരിക്കുവാനുള്ള അനുമതി കെ എസ് ഇ ബിക്ക് നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഫ്യുവൽ സർചാർജ് എന്ന പേരിൽ വൈദ്യുതി ബില്ലിൽ ഒരു തുക കാണുന്നത്. 1000 വാട്സിനു താഴെ കണക്റ്റഡ് ലോഡും 40 യൂണിറ്റിനുതാഴെ പ്രതിമാസ ഉപയോഗവുമുള്ള ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇപ്പോൾ എന്തിനു ഫ്യുവൽ സർചാർജ് ഈടാക്കുന്നു?
2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസ കാലയളവില്‍ KSEBക്ക് വൈദ്യുതി വാങ്ങല്‍ ഇനത്തില്‍ അധികമായി ചെലവായ 87.07 കോടി രൂപ അനുവദിച്ച് കിട്ടണം എന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി KSEB സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. ഇന്ധന വിലയില്‍ വന്ന വര്‍ദ്ധന, ലഭ്യമായ ഇന്ധനത്തിന്റെ ഗുണനിലവാരം, ഇന്ധനം സ്രോതസ്സില്‍ നിന്ന് നിലയത്തിലേക്ക് എത്തിക്കാന്‍ വേണ്ടിവന്ന അധിക തുക എന്നിവ പരിഗണിച്ച് ആവശ്യം ന്യായമെന്ന് കണ്ടെത്തിയ കമ്മീഷന്‍ ഇന്ധന സര്‍ച്ചാര്‍ജ്ജ് ആയി ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ ഉപഭോഗത്തിന് യൂണിറ്റ് ഒന്നിന് ഒന്‍പത് പൈസ അധികമായി ഈടാക്കാന്‍ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് ഈടാക്കുന്നത്.
എന്തുകൊണ്ട് താരിഫിന് പുറമേ ഫ്യുവൽ സർചാർജ് വരുന്നു?
ഉത്പാദന, പ്രസരണ, വിതരണ സ്ഥാപനങ്ങളുടെ ചെലവും, വരുമാനവും എല്ലാം കേന്ദ്ര-സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ നിഷ്‌പക്ഷ നിയന്ത്രണ പരിശോധനകൾക്കും നിഷ്കർഷകൾക്കും വിധേയമാണ്. വിവിധ ഉത്പാദന പ്രസരണ വിതരണ സ്ഥാപനങ്ങളുടെ താരിഫ് നിശ്ചയിക്കുന്നത് മേൽപ്പറഞ്ഞ റെഗുലേറ്ററി കമ്മീഷനുകളാണ്. ഇതിന്റെ ഭാഗമായി കെ എസ് ഇ ബി ഉൾപ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികൾ നിശ്ചിത കാലയളവിലേക്കുള്ള മൊത്തം റെവന്യൂ ആവശ്യകത (Aggregate Revenue Requirement – ARR) മുൻകൂർ തയ്യാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്.
- ഏതെല്ലാം സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉദ്ദേശിക്കുന്നു,
- അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ്
ജീവനക്കാരുടെ ചെലവ്, ഭരണപരമായ ചെലവുകൾ, പൊതു ചെലവുകൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും സാമാന്യ തത്വങ്ങളുടെയും മുന്‍ അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കണക്കാക്കി ARR-ൽ ഉൾപ്പെടുത്തും. ഇത് വിശദമായി പരിശോധിച്ച്, പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും പറയാനുള്ളതും കേട്ടതിനു ശേഷമാണ് റെഗുലേറ്ററി കമ്മീഷന്‍ വരും വര്‍ഷങ്ങളിലേക്ക് വൈദ്യുതി നിരക്ക് അനുവദിച്ച് നല്‍കുന്നത്.
കേരളം ജല വൈദ്യുത പദ്ധതികളെ പരമാവധി ആശ്രയിക്കുന്നതിനാൽ മഴ തന്നെയാകും കാര്യങ്ങൾ തീരുമാനിക്കുക. മഴ പെയ്താൽ ചെലവ് കുറയും, മഴ പെയ്തില്ലെങ്കിലോ ചെലവ് കൂടുകയും ചെയ്യാം. യഥാര്‍ത്ഥ സാഹചര്യത്തില്‍ മുന്‍കൂട്ടി കണക്കാക്കിയ ചെലവുകളില്‍നിന്നും ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. ഉദാഹരണത്തിന്, ARR തയ്യാറാക്കുമ്പോൾ വരും വര്‍ഷങ്ങളില്‍ സാധാരണ നിലയില്‍ മഴയും നീരൊഴുക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ഏകദേശം 7000 ദശലക്ഷം യൂണിറ്റ് (MU) ആഭ്യന്തര ജലവൈദ്യുതി പദ്ധതികളില്‍നിന്നും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചു എന്നും കരുതുക.
ബാക്കിയുള്ള ആവശ്യകതയില്‍ 11,000 MU കേന്ദ്ര നിലയങ്ങളില്‍ നിന്നും 10,000 MU മറ്റ് സ്രോതസ്സുകളില്‍നിന്നും കണ്ടെത്താം എന്ന വിധത്തില്‍ ആകും ചെലവ് കണക്കാക്കിയിട്ടുണ്ടാവുക. എന്നാല്‍ വാസ്തവത്തില്‍ ആ വര്‍ഷം പ്രതീക്ഷിച്ച മഴയും നീരൊഴുക്കും ലഭിച്ചില്ല എങ്കിൽ ജലവൈദ്യുതോത്പാദനത്തിൽ കുറവുണ്ടാകാം. അപ്പോള്‍ ആ കുറവ്, ചെലവ് കൂടിയ താപ നിലയങ്ങളില്‍ നിന്നുമാകും കണ്ടെത്തേണ്ടി വരിക. മറ്റൊരു സാഹചര്യം, ആഭ്യന്തര കല്‍ക്കരിയുടെ ലഭ്യതയില്‍ കുറവ് വരുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് അന്താരാഷ്ട്ര വിപണിയിൽനിന്ന് കൽക്കരി വങ്ങേണ്ടി വരിക തുടങ്ങിയ ബാഹ്യ ഘടകങ്ങൾ കാരണം വിപണിയിൽ വൈദ്യുതിയുടെ വില ഉയരുന്നതാണ്. ഇങ്ങനെ നിരവധി കാരണങ്ങളാൽ ARRൽ പ്രതീക്ഷിച്ചതിലും അധികമായി ചെലവ് വർദ്ധിക്കാം.
സാധാരണഗതിയിൽ ARR കണക്കുകളിൽ നിന്ന് ചെലവിലുണ്ടായിട്ടുള്ള വ്യതിയാനങ്ങൾ വര്‍ഷാവസാനം ട്രൂ-അപ്പ് ഘട്ടത്തിൽ ആകും റെഗുലേറ്ററി കമ്മീഷൻ പരിഗണിക്കുക. എന്നാല്‍, വൈദ്യുതി വാങ്ങൽച്ചെലവിലും ഇന്ധനച്ചെലവിലും വ്യതിയാനം ഉണ്ടെങ്കില്‍ ഇന്ധന സർചാർജ് അപേക്ഷകളിലൂടെ ത്രൈമാസ ക്ലെയിമുകൾ സമര്‍പ്പിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ മുന്‍കൂട്ടി വിജ്ഞാപനം ചെയ്തിട്ടുള്ള ഫോർമുല അനുസരിച്ചായിരിക്കും ഈ അപേക്ഷകളിൽ തീരുമാനം ഉണ്ടാവുക.
പുതുതായി വന്നിട്ടുള്ള ചട്ട ഭേദഗതി:
കേന്ദ്രസര്‍ക്കാര്‍ 2022 ഡിസംബറില്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ പ്രകാരം വൈദ്യുതി വാങ്ങല്‍ ചെലവില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ഉപഭോക്താവിന് കൈമാറേണ്ടതുണ്ട്. റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്യുന്ന, മുൻകൂട്ടി നിശ്ചയിച്ച ഫോർമുല അനുസരിച്ചായിരിക്കും നിരക്ക് കണക്കാക്കുക. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇതിൻപ്രകാരം കരട് റെഗുലേഷൻ പുറപ്പെടുവിക്കുകയും ഇതിന്മേൽ 24.05.2023ന് പൊതു തെളിവെടുപ്പ് നടത്തുന്നതിന് നിശ്ചയിക്കുകയും
ചെയ്തിട്ടുണ്ട്.
On 25th January 2023, the Kerala State Electricity Regulatory Commission issued an order granting permission to the Kerala State Electricity Board (KSEB) to levy a fuel surcharge of 9 paise per unit on all categories of electricity consumers from February to May 2023. The fuel surcharge appears as a separate amount on the electricity bill. However, customers whose connected load is below 1000 watts and monthly consumption is below 40 units are exempted from the fuel surcharge.