സ്റ്റാർട്ടപ്പ് മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളോട് കേന്ദ്രമന്ത്രി
2014-ന് മുമ്പ് രാജ്യത്ത് ആകെ 350-400 സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2016-ൽ കേന്ദ്രസർക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിക്ക് ശേഷം സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുമായും യുവ സ്റ്റാർട്ടപ്പ് സംരംഭകരുമായും സംവദിച്ച പ്രധാനമന്ത്രി വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകുന്നതിനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലുമുളള താല്പര്യം വെളിപ്പെടുത്തിയിരുന്നു.
യുവാക്കൾ സ്റ്റാർട്ടപ്പ് മേഖലയിലെ വലിയ സാധ്യതകൾ തിരിച്ചറിയണം. സർക്കാർ ജോലികളിൽ സ്ഥിരതാമസമാക്കുന്നതിന് പകരം, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരം അവർ പ്രയോജനപ്പെടുത്തണം, പ്രഗതി മൈതാനിയിൽ നടക്കുന്ന നാഷണൽ ടെക്നോളജി വീക്ക് എക്സിബിഷൻ സന്ദർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രദർശനം സന്ദർശിക്കാനെത്തിയ നിരവധി സ്കൂൾ കുട്ടികളുമായി മന്ത്രി സംവദിക്കുകയും ചെയ്തു.
1998 മെയ് മാസത്തിൽ പൊഖ്‌റാനിൽ നടന്ന ആണവ പരീക്ഷണങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഇന്ത്യൻ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ആദരിക്കുന്നതിനായി 1999-ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് നാഷണൽ ടെക്നോളജി ദിനാചരണം ആരംഭിച്ചത്.