മുൻ പദ്ധതി പ്രകാരം, സർക്കാർ ഏകദേശം 1.3 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ ഇപ്പോൾ ആ തുക ഏകദേശം 50 ശതമാനം ഉയർത്തി. IITഡൽഹി, IIT ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് ഹബ് ആൻഡ് സ്‌പോക്ക് മാതൃകയിൽ പ്രവർത്തിക്കുന്ന മികവിന്റെ കേന്ദ്രമായി വർത്തിക്കുന്ന ഇന്ത്യൻ സെമികണ്ടക്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
IIT ഡൽഹി റോഡ്‌ഷോയിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി അർദ്ധചാലകങ്ങൾ, ക്വാണ്ടം സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഡീപ്‌ടെക് മേഖലകളിൽ പ്രവർത്തിക്കാനും സ്റ്റാർട്ടപ്പുകൾ തുടങ്ങാനും വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു. ഇൻഡസ്ട്രിയുമായി കൂടിയാലോചിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സർക്കാർ ഒരു സെമികണ്ടക്ടർ എജ്യുക്കേഷൻ കരിക്കുലും രൂപകൽപന ചെയ്തിട്ടുണ്ടെന്നും ഇത് അർദ്ധചാലക രൂപകൽപ്പനയിൽ ആഗോളതലത്തിൽ പ്രതിഭകളുടെ കൂട്ടായ്മയാകാൻ ഇന്ത്യയെ പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത കാലത്ത് രാജ്യത്ത് സെമികണ്ടക്ടർ രംഗത്ത് 27 ഓളം സ്റ്റാർട്ടപ്പുകൾ വന്നിട്ടുണ്ടെന്ന് ഈ എണ്ണം അതിവേഗം 100 ആക്കാനാണ് സർക്കാരിന്റെ ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ സെമി കണ്ടക്ടർ ഡിസൈൻ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഏകദേശം 1,100-1,200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് ഫാബുകൾ സ്ഥാപിക്കുന്നതിന് ചിപ്പ് നിർമ്മാണ കമ്പനികളെ ആകർഷിക്കുന്നതിനായി 76,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്.