വീടുകളിലും മറ്റും അതിവേഗ ബ്രോഡ്ബാൻഡ് (BROADBAND) ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിനുണ്ടായിരുന്ന മേധാവിത്തം ഇപ്പോൾ സ്വകാര്യ കമ്പനികൾക്കാണ് അവകാശപെടാനാകുക.
തൊട്ടു പിന്നാലെ ഭാരതി എയർടെൽ പ്രഖ്യാപിച്ചത് 3006 കോടി രൂപയുടെ അറ്റാദായം. മുൻവർഷത്തെ മുൻ പാദത്തെ അപേക്ഷിച്ച് 50 % അധികം.
പക്ഷെ Jio, Airtel കമ്പനികളെ അങ്ങനങ്ങു വിടാൻ ഒരുക്കമല്ല Vodafone.
ജിയോയും എയർടെല്ലും 4 ജി വിലയ്ക്ക് 5 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് VI ആരോപിക്കുന്നു. തീർന്നില്ല, റിലയൻസ് ജിയോയ്ക്കും എയർടെല്ലിനുമെതിരെ ഇക്കാര്യം ചൂൺടികാട്ടി വൊഡഫോൺ ഐഡിയ ട്രായിക്ക് പരാതിയും നൽകി. ടെലികോം മേഖലയിലെ വല്യേട്ടനും ചെറിയേട്ടനുമെതിരെ എന്തെങ്കിലും ഒന്ന് കാത്തിരുന്ന TRAI ആകട്ടെ അന്വേഷണവും തുടങ്ങി.
തട്ടിപ്പുകൾ ഒഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്പാം കോൾ ഫിൽട്ടറുകൾ ഏർപ്പെടുത്തിയ ശേഷം ഇത്തരമൊരു പുതിയ ദൗത്യം ഏറ്റെടുത്തിരിക്കയാണ് ട്രായ്. അമിത വിലയിൽ 2 ജി, 3 ജി, 4 ജി, 5 ജി സേവനങ്ങൾ നൽകുന്നുണ്ടോ എന്നറിയാൻ Jio, Airtel കമ്പനി താരിഫ് പ്ലാനുകൾ പരിശോധിക്കുകയാണ് അവർ. തെറ്റായ ക്ലെയ്മുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഏർപ്പാടുണ്ടോ Jio, Airtel കമ്പനികൾക്ക് എന്നും TRAI പരിശോധിക്കുന്നുണ്ട്.
എന്നാൽ ജിയോയും എയർടെല്ലും VI ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയാണ്
മാത്രമല്ല, തെറ്റായി പരസ്യം നൽകാൻ തുടങ്ങിയത് വിഐ ആണെന്നും അവർ പറയുന്നു. നിജസ്ഥിതി പരിശോധിക്കാൻ വ്യത്യസ്ത ഡാറ്റ പ്ലാനുകളുടെ താരതമ്യത്തിലാണ് TRAI. വഞ്ചനാപരമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന പക്ഷം നടപടികളുണ്ടാകും.
അറ്റാദായം കൂട്ടി Bharti Airtel Limited
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ-Bharti Airtel Limited- നാലാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 3006 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50% അധികം.
തുടർച്ചയായി നോക്കുമ്പോൾ 89 ശതമാനം ഉയർന്നിട്ടുണ്ട് ഈ അറ്റാദായം. വരുമാനം 14 % ഉയർന്ന് 36009 കോടി രൂപയായി. അതിലുമുണ്ട് 1 ശതമാനം വർധനവ്.
അറ്റാദായത്തെക്കാൾ വരുമാന വർദ്ധനവ് ഉണ്ടാകാത്തതിന്റെ ആശങ്കയിലാണ് പക്ഷെ എയർടെൽ. മൊബൈൽ ARPU(ആവറേജ് റവന്യൂ പർ യൂസർ) 178 രൂപയിൽ നിന്നും 193 രൂപയായി വർധിച്ചപ്പോൾ 23.3 ദശലക്ഷം പുതിയ 4ജി ഉപഭോക്താക്കളെ നേടാനും കമ്പനിയ്ക്ക് സാധിച്ചു. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ അവസാന ലാഭവിഹിതത്തിനും ഡയറക്ടർ ബോർഡ് ശുപാർശ നൽകിയിട്ടുണ്ട്.
മുന്നേറി Jio, Airtel
രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയ്ക്കും എയർടെലിനും ഫെബ്രുവരിയിൽ 19.8 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 20 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായെന്ന് ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഫെബ്രുവരിയിൽ 10 ലക്ഷം മൊബൈൽ വരിക്കാരെയാണ് ചേർത്തത്. ഇതോടെ ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 42.71 കോടിയായി ഉയർന്നു, ജനുവരിയിൽ ഇത് 42.61 കോടി ആയിരുന്നു.
അതേസമയം, എയർടെൽ 9.82 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേർത്തു. 2023 ഫെബ്രുവരി അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 36.98 കോടിയായും ഉയർന്നു.
- കളി ഞങ്ങളോട് വേണ്ട: VI
- 5G യിൽ പരാതിയുമായി Vodafone
- Vodafone വച്ച കുരുക്കിൽ പെട്ട് ജിയോയും എയർടെല്ലും
രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയ്ക്കും എയർടെലിനും ഫെബ്രുവരിയിൽ 19.8 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 20 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായെന്ന് ട്രായിയുടെ കണക്കുകൾ പറയുന്നു.
വീടുകളിലും മറ്റും അതിവേഗ ബ്രോഡ്ബാൻഡ് (BROADBAND) ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിനുണ്ടായിരുന്ന മേധാവിത്തം ഇപ്പോൾ സ്വകാര്യ കമ്പനികൾക്കാണ് അവകാശപെടാനാകുക.
തൊട്ടു പിന്നാലെ ഭാരതി എയർടെൽ പ്രഖ്യാപിച്ചത് 3006 കോടി രൂപയുടെ അറ്റാദായം. മുൻവർഷത്തെ മുൻ പാദത്തെ അപേക്ഷിച്ച് 50 % അധികം.
പക്ഷെ Jio, Airtel കമ്പനികളെ അങ്ങനങ്ങു വിടാൻ ഒരുക്കമല്ല Vodafone.
ജിയോയും എയർടെല്ലും 4 ജി വിലയ്ക്ക് 5 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് VI ആരോപിക്കുന്നു. തീർന്നില്ല, റിലയൻസ് ജിയോയ്ക്കും എയർടെല്ലിനുമെതിരെ ഇക്കാര്യം ചൂൺടികാട്ടി വൊഡഫോൺ ഐഡിയ ട്രായിക്ക് പരാതിയും നൽകി. ടെലികോം മേഖലയിലെ വല്യേട്ടനും ചെറിയേട്ടനുമെതിരെ എന്തെങ്കിലും ഒന്ന് കാത്തിരുന്ന TRAI ആകട്ടെ അന്വേഷണവും തുടങ്ങി.
തട്ടിപ്പുകൾ ഒഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്പാം കോൾ ഫിൽട്ടറുകൾ ഏർപ്പെടുത്തിയ ശേഷം ഇത്തരമൊരു പുതിയ ദൗത്യം ഏറ്റെടുത്തിരിക്കയാണ് ട്രായ്. അമിത വിലയിൽ 2 ജി, 3 ജി, 4 ജി, 5 ജി സേവനങ്ങൾ നൽകുന്നുണ്ടോ എന്നറിയാൻ Jio, Airtel കമ്പനി താരിഫ് പ്ലാനുകൾ പരിശോധിക്കുകയാണ് അവർ. തെറ്റായ ക്ലെയ്മുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഏർപ്പാടുണ്ടോ Jio, Airtel കമ്പനികൾക്ക് എന്നും TRAI പരിശോധിക്കുന്നുണ്ട്.
എന്നാൽ ജിയോയും എയർടെല്ലും VI ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയാണ്.
മാത്രമല്ല, തെറ്റായി പരസ്യം നൽകാൻ തുടങ്ങിയത് വിഐ ആണെന്നും അവർ പറയുന്നു. നിജസ്ഥിതി പരിശോധിക്കാൻ വ്യത്യസ്ത ഡാറ്റ പ്ലാനുകളുടെ താരതമ്യത്തിലാണ് TRAI. വഞ്ചനാപരമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന പക്ഷം നടപടികളുണ്ടാകും.
അറ്റാദായം കൂട്ടി Bharti Airtel Limited
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ-Bharti Airtel Limited- നാലാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 3006 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50 % അധികം.
തുടർച്ചയായി നോക്കുമ്പോൾ 89 ശതമാനം ഉയർന്നിട്ടുണ്ട് ഈ അറ്റാദായം. വരുമാനം 14 % ഉയർന്ന് 36009 കോടി രൂപയായി. അതിലുമുണ്ട് 1 ശതമാനം വർധനവ്.
അറ്റാദായത്തെക്കാൾ വരുമാന വർദ്ധനവ് ഉണ്ടാകാത്തതിന്റെ ആശങ്കയിലാണ് പക്ഷെ എയർടെൽ. മൊബൈൽ ARPU(ആവറേജ് റവന്യൂ പർ യൂസർ) 178 രൂപയിൽ നിന്നും 193 രൂപയായി വർധിച്ചപ്പോൾ 23.3 ദശലക്ഷം പുതിയ 4ജി ഉപഭോക്താക്കളെ നേടാനും കമ്പനിയ്ക്ക് സാധിച്ചു. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ അവസാന ലാഭവിഹിതത്തിനും ഡയറക്ടർ ബോർഡ് ശുപാർശ നൽകിയിട്ടുണ്ട്.
മുന്നേറി Jio, Airtel
രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയ്ക്കും എയർടെലിനും ഫെബ്രുവരിയിൽ 19.8 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 20 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായെന്ന് ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഫെബ്രുവരിയിൽ 10 ലക്ഷം മൊബൈൽ വരിക്കാരെയാണ് ചേർത്തത്. ഇതോടെ ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 42.71 കോടിയായി ഉയർന്നു, ജനുവരിയിൽ ഇത് 42.61 കോടി ആയിരുന്നു.
അതേസമയം, എയർടെൽ 9.82 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേർത്തു. 2023 ഫെബ്രുവരി അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 36.98 കോടിയായും ഉയർന്നു.
പിന്നിൽ VI
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് ജനുവരിയിൽ 20 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ ഫെബ്രുവരിയിലെ മൊത്തം വരിക്കാരുടെ എണ്ണം 23.79 കോടിയായി.
2023 ഫെബ്രുവരി അവസാനത്തോടെ 0.02 ശതമാനം പ്രതിമാസ വളർച്ചയോടെ രാജ്യത്തെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 83.93 കോടിയായി വർധിച്ചു.
2023 ഫെബ്രുവരി അവസാനത്തോടെ 98.38 ശതമാനത്തിലധികം വിപണി വിഹിതവും നേടിയത് അഞ്ച് ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (43.52 കോടി), ഭാരതി എയർടെൽ (23.97 കോടി), വോഡഫോൺ ഐഡിയ (12.37 കോടി), ബിഎസ്എൻഎൽ (2.49 കോടി) എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്.
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (8.02 ദശലക്ഷം), ഭാരതി എയർടെൽ (5.98 ദശലക്ഷം), ബിഎസ്എൻഎൽ (3.54 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.13 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.
മൊത്തം വയർലെസ് വരിക്കാർ 2023 ജനുവരി അവസാനത്തിലെ 114.3 കോടിയിൽ നിന്ന് 0.09 ശതമാനം താഴ്ന്ന് ഫെബ്രുവരി അവസാനത്തോടെ 114.1 കോടിയായി കൂടി.
പിന്നിലേക്ക് BSNL
കുതിക്കാൻ 4G
അതെ സമയം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിൽ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL പിന്നിലേക്ക് പോയി.
വൻതോതിൽ നിക്ഷേപം നടത്തി അത്യാധുനിക സൗകര്യങ്ങളോടെ സ്വകാര്യ കമ്പനികൾ സേവനം വിപുലീകരിക്കുമ്പോൾ ഇതിന് സാധിക്കാത്തതാണ് ബി.എസ്.എൻ.എല്ലിന് തിരിച്ചടിയാകുന്നത്.
ഫൈബർ-ടു-ദ-ഹോം (എഫ്.ടി.ടി.എച്ച്/FTTH) ശ്രേണിയിൽ 2023 ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ബി.എസ്.എൻ.എല്ലിനുള്ളത് 35.4 ലക്ഷം വരിക്കാരാണ്.
റിലയൻസ് ജിയോയ്ക്ക് 80.2 ലക്ഷമാണ് വരിക്കാർ. രണ്ടാമതുള്ള എയർടെല്ലിന് 59.8 ലക്ഷം പേരും ഉപയോക്താക്കളായുണ്ട്. 2019 ഡിസംബറിൽ ജിയോയ്ക്ക് വെറും 8 ലക്ഷം ഉപയോക്താക്കളുണ്ടായിരുന്നപ്പോൾ ബി.എസ്.എൻ.എല്ലിനൊപ്പം 83.9 ലക്ഷം പേരുണ്ടായിരുന്നു.
എയർടെൽ ഉപയോക്താക്കൾ അന്ന് 24.2 ലക്ഷം പേരായിരുന്നു. ജിയോഫൈബർ വിപണിയിലെത്തി രണ്ടുവർഷത്തിന് ശേഷം, 2021 നവംബറിൽ ബി.എസ്.എൻ.എല്ലിന് ഒന്നാംസ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
വയർലൈനിലും തളർച്ച
ലാൻഡ്ലൈൻ ഫോണിനൊപ്പം ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കുന്ന വയർലൈൻ ഇന്റർനെറ്റ് ശ്രേണിയിൽ കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുപ്രകാരം ബി.എസ്.എൻ.എല്ലിനുള്ളത് 70 ലക്ഷം ഉപയോക്താക്കൾ.
ബി.എസ്.എൻ.എലിനു അപ്രമാദിത്തമുണ്ടായിരുന്ന ഈ ശ്രേണിയിലും 88 ലക്ഷം ഉപയോക്താക്കളുമായി ജിയോയ്ക്കാണ് ഇപ്പോൾ മുൻതൂക്കം. എയർടെൽ ഉപയോക്താക്കൾ 70 ലക്ഷം പേർ.
തിരിച്ചു വരവിനു BSNL , ലക്ഷ്യം 4 കോടി ഉപയോക്താക്കൾ
അടുത്ത നാല് വർഷത്തിനകം നാല് കോടി വീടുകളിലേക്ക് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ എത്തിക്കാൻ ബി.എസ്.എൻ.എൽ ലക്ഷ്യമിടുന്നുണ്ട്.
നിലവിൽ കമ്പനിക്ക് ഏറ്റവുമധികം വരുമാനം ലഭ്യമാക്കുന്ന സംസ്ഥാനം കേരളമാണ്. തമിഴ്നാട്, കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവയും കേരളത്തിന് പുറമേ ബി.എസ്.എൻ.എല്ലിന്റെ മികച്ച വിപണികളാണ്.
4G യിൽ തിളങ്ങാൻ BSNL
ഒരു വർഷത്തിനകം രാജ്യത്തെ തിരഞ്ഞെടുത്ത സർക്കിളുകളിൽ 4G അവതരിപ്പിക്കുവാനും BSNL തയാറാക്കിയ പദ്ധതി മുന്നോട്ടു പോകുകയാണ്.
Tata Consultancy Services -ന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ഒരു ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 5ജി നൽകാൻ പ്രാപ്തമാണ് ടിസിഎസ് കൺസോർഷ്യം ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾ എന്നതും ശ്രദ്ധേയമാണ്.
പൂർണമായും തദ്ദേശിയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളാണ് ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കുക.
ഈ വർഷം ഫെബ്രുവരിയിൽ, BSNL 1 ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സൈറ്റുകളിൽ വരും മാസങ്ങളിൽ 4ജി ലഭിച്ചു തുടങ്ങുമെന്നാണു സൂചന. അടുത്ത വർഷം മാർച്ചോടെ 4ജി സേവനം രാജ്യമൊട്ടാകെ ലഭ്യമാക്കാനാണു ശ്രമം.
സ്വകാര്യ ടെലികോം കമ്പനികൾ 5ജിക്കായി നിലകൊള്ളുമ്പോൾ 4ജി ആശ്രയിക്കുന്ന കോടികണക്കിന് ഇടത്തരം – സാധാരണക്കാരായ ഉപയോക്താക്കളെ വരിക്കാരായി തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് BSNL .