ലക്ഷ്വറി ചോക്ലേറ്റ് റീട്ടെയിലർ Cococart India അടുത്ത 5 വർഷത്തിനുള്ളിൽ രാജ്യത്ത് 200 സ്റ്റോറുകൾ കൂടി തുറക്കും. നിലവിൽ കൊക്കോകാർട്ട് ഇന്ത്യക്ക് 57 സ്റ്റോറുകളുണ്ട്, അതിൽ 18 എണ്ണം കഫേകളാണ്, ബാക്കിയുള്ള റീട്ടെയിൽ സ്റ്റോറുകൾ മാളുകളിലും വിമാനത്താവളങ്ങളിലുമാണ്.
അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ കൊക്കോകാർട്ട് രാജ്യത്ത് 200 മുതൽ 250 വരെ സ്റ്റോറുകൾ കൂട്ടിച്ചേർക്കും. വരാനിരിക്കുന്ന സ്റ്റോറുകളുടെ ഏകദേശം 25% ഫ്രാഞ്ചൈസി ആയി നൽകാനാണ് ഉദ്ദേശിക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് പിറവിയെടുത്ത ചോക്ലേറ്റ് റീട്ടെയിൽ ബിസിനസ്, ഇപ്പോൾ രാജ്യത്ത് അതിന്റെ ബിസിനസ്സ് അതിവേഗം വിപുലീകരിക്കാൻ നോക്കുന്നു. കൊക്കോകാർട്ട് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കൊക്കോകാർട്ട് ഇന്ത്യ, അഹൂജ കുടുംബത്തിന്റെ ഒരു സ്വതന്ത്ര ബിസിനസ്സാണ്. കൊക്കോകാർട്ട് ബിസിനസ് 2021-ൽ ₹52 കോടിയുടെ മൊത്ത വരുമാനത്തിൽ നിന്ന് 2022-ൽ ₹100 കോടിയായി വളർന്നു. റാപ്പിഡ് സ്റ്റോറിന്റെയും കഫേയുടെയും വിപുലീകരണത്തിന്റെ പിൻബലത്തിൽ 2023 സാമ്പത്തിക വർഷത്തിൽ ₹175 കോടി വിറ്റുവരവുണ്ടായി.
അടുത്ത നാല് വർഷത്തിനുള്ളിൽ ബിസിനസ് വിറ്റുവരവ് ഏകദേശം 500 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഹസ്ഥാപകനായ അർജുൻ അഹൂജ പറഞ്ഞു. ടയർ-1 നഗരങ്ങളിലെ സ്ട്രീറ്റ്, മാൾ ലൊക്കേഷനുകൾ എന്നിവയിൽ സ്റ്റോറുകൾ കൂട്ടിച്ചേർക്കുന്നതിനു പുറമേ, കിയോസ്‌ക് മോഡൽ ഉപയോഗിച്ച് വ്യാവസായിക സമുച്ചയങ്ങൾ, ഓഫീസുകൾ, മെട്രോകളിലെ പ്രധാന കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
വ്യവസായ വിദഗ്ധർ പറയുന്നതനുസരിച്ച് ഇന്ത്യൻ ചോക്ലേറ്റ് മാർക്കറ്റ് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 8.15% സിഎജിആർ നേടുമെന്ന് പ്രതീക്ഷിക്കുന്നു.