സന്ദർശനത്തിന് അനുയോജ്യമായ ലോകത്തിലെ ഏറ്റവും മനോഹരമായ 10 നഗരങ്ങളുടെ പട്ടികയിൽ കൊടുംചൂടിലും ഇടംപിടിച്ച് ദുബായ്. എമിറേറ്റ് മേഖലയിലെ ഏറ്റവും മനോഹരമായ നഗരമായും ആഗോളതലത്തിൽ മികച്ച 10 സ്ഥാനങ്ങളിലും ദുബായ് ഇടം നേടിയിട്ടുണ്ട്.
പ്രശസ്തമായ Condé Nast ട്രാവലർ മാഗസിനാണ് ഇൻസ്റ്റാഗ്രാം വ്യൂസും, ടിക് ടോക്ക് ഹാഷ്‌ടാഗുകളും ഉപയോഗിച്ച് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 50,938 ഹാഷ്ടാഗുകളും ടിക് ടോക്കിൽ 12.2 ദശലക്ഷത്തിലധികം വ്യൂസും ഉള്ള ദുബായ് ആറാം സ്ഥാനത്താണ്. ലണ്ടൻ ഒന്നാം സ്ഥാനത്തും ഫ്രഞ്ച് തലസ്ഥാനമായ പാരിസും മൂന്നാമത് ജർമ്മൻ തലസ്ഥാനമായ ബെർലിനുമുണ്ട്. ചിക്കാഗോയും സിയാറ്റിലും നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി. സിഡ്‌നിയും ന്യൂയോർക്കും ഏഴും എട്ടും സ്ഥാനങ്ങളിലും മിയാമിയും മെൽബണും ഒമ്പതും പത്താം സ്ഥാനവും നേടി.
വർഷാവസാനത്തിന് മുമ്പ് നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ദുബായി ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയെന്ന് Condé Nast Traveler പറയുന്നു. തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ദുബായ് സന്ദർശിക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് മാഗസിൻ പറയുന്നു.
2023 ജനുവരി-ഏപ്രിൽ കാലയളവിൽ എമിറേറ്റിന് 6.02 ദശലക്ഷം സന്ദർശകരെ ലഭിച്ചു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ്. ഏറ്റവും മനോഹരമായ ഈ നഗരം സന്ദർശിക്കുന്നവർക്ക് ജുമൈറ ബീച്ചിന്റെ കടൽക്കാറ്റ് ആസ്വദിക്കാമെന്ന് കോണ്ടെ നാസ്റ്റ് ട്രാവലർ മാഗസിൻ പറയുന്നു. ജുമൈറ ബീച്ച് അറേബ്യൻ ഗൾഫിനോട് ചേർന്ന്, പൊടിമണൽ നിറഞ്ഞതാണ്, തീരത്ത് മനോഹരമായ കെട്ടിടങ്ങൾ ഉണ്ട്, ജുമൈറ മസ്ജിദിന്റെ ഇസ്ലാമിക വാസ്തുവിദ്യയും വേനൽക്കാലത്ത് അരങ്ങേറുന്ന മറ്റ് നിരവധി ഔട്ട്ഡോർ ആക്ടിവിറ്റികളും ദുബായിയെ ആകർഷകമാക്കുന്നു. 160 നിലകളുള്ള ബുർജ് ഖലീഫയിൽ നിന്നു കാണുന്ന മനോഹരകാഴ്ചകളും ദുബായിയുടെ ആകർഷണീയത കൂട്ടുന്നു.