എംജി കോമറ്റ് ഇവിയില്‍ യാത്രക്കിടെ ഏസി ഓണക്കാനോ മ്യൂസിക് പ്ലേയ് ചെയ്യാനോ ഇനി ഒറ്റ കമാൻഡ് നൽകിയാൽ മതി. സംഗതി റെഡി. ഇത്തരം ആധുനിക കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജിയോ പ്ലാറ്റ്ഫോമുമായി എംജി മോട്ടോര്‍ ഇന്ത്യ സഹകരിക്കുന്നു. ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് സംവിധാനമാണ് എംജി കോമറ്റ് ഇവിയില്‍ ബന്ധിപ്പിക്കുക.
ഇന്ത്യന്‍ ഭാഷകളില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ക്രിക്കറ്റ്, കാലാവസ്ഥ, ജ്യോതിഷം, വാര്‍ത്തകള്‍ എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ വോയ്സ് കമാന്‍ഡിലൂടെ ലഭിക്കും. കാറിന്റെ എസി ഓണാക്കാനും ഓഫാക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കമാന്‍ഡുകള്‍ നല്‍കാം. ക്രിക്കറ്റ് ആരാധകന്‍ ആണെങ്കില്‍ യാത്രക്കിടെ ക്രിക്കറ്റ് സ്‌കോറും അറിയാം.
ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഈ വോയ്സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഇന്ത്യന്‍ ഭാഷകള്‍ മനസിലാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശിക ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളും കണ്‍ട്രോളുകളും സിസ്റ്റം മനസിലാക്കുന്ന തരത്തിലാണ് ഡിസൈന്‍.
എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത:
എംജി ഇന്ത്യയും ജിയോയും തമ്മിലുള്ള ഈ പങ്കാളിത്തം എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതേ സമയം സുരക്ഷയും ഇന്‍ കാര്‍ എക്‌സ്പീരിയന്‍സും മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യ സഹായിക്കും.”
ജിയോ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റ് ആശിഷ് ലോധ:
‘ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ്, സ്ട്രീമിംഗ്, പേയ്മെന്റ് ആപ്പുകള്‍, ഇ സിം, ജിയോ ഐഒടി എന്നി റിയല്‍ ടൈം കണക്റ്റിവിറ്റിക്ക് പ്രാപ്തമാണ്. ഇത് എംജി ഉടമകള്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് കണക്റ്റഡ് കാര്‍ എക്‌സ്പീരിയന്‍സ് എന്നിവ സാധ്യമാക്കുന്നു’
എംജി കഴിഞ്ഞ ഏപ്രിൽ മാസമാണ് അള്‍ട്ര കോംപാക്ട് ഇവിയായ കോമെറ്റ് പുറത്തിറക്കിയത്. പ്രഖ്യാപനം മുതല്‍ വലിയ ശ്രദ്ധ ആകർഷിച്ചിരുന്ന കോമെറ്റ് വില പ്രഖ്യാപനത്തോടെ ടാറ്റ ടിയാഗോ ഇവിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറായി മാറി.
MG Motor India has partnered with the Jio platform to introduce advanced connected car features in the MG Comet EV. The collaboration brings a voice assistant system in Indian languages, allowing users to control various car functions and access information through voice commands. Users can enjoy hands-free control of features like air conditioning, music playback, and receive updates on cricket scores and other information while on the go.