വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കമ്പനിയുടെ പദ്ധതി യാഥാർത്ഥ്യമായാൽ, ഇന്ത്യയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യത്തെ വിയറ്റ്നാമീസ് സ്ഥാപനമായിരിക്കും ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കാർ നിർമ്മാതാക്കളായ VinFast Auto. ഇന്ത്യയിൽ EV നിർമാണ പ്ലാന്റിനുള്ള അനുമതിക്കായി കാത്തിരിക്കുന്ന Teslaക്ക് കനത്ത ഭീഷണി കൂടിയാണ് ഈ വരവ്. ടെസ്‌ലയോടു മത്സരിക്കാൻ അമേരിക്കയിലും പടുകൂറ്റൻ EV പ്ലാന്റ് തുടങ്ങിക്കഴിഞ്ഞു VinFast .
തമിഴ്‌നാടും ഗുജറാത്തും അടക്കം നിക്ഷേപ സാധ്യതയുള്ള സ്ഥലങ്ങൾ തേടുന്ന കമ്പനി വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി വരികയാണ്.
വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത് EV കയറ്റുമതിയാണോ അതോ പുതിയ നിർമ്മാണ യൂണിറ്റ് ഇന്ത്യൻ വിപണിയെ മാത്രം ലക്ഷ്യമിട്ടുള്ളതാണോ എന്ന വ്യക്തമാക്കിയിട്ടില്ല .
ഓഗസ്റ്റിൽ ടെസ്‌ലയെയും ടൊയോട്ടയെയും പിന്തുടർന്ന് മൂനാം സ്ഥാനത്തെത്തിയ വിൻഫാസ്റ്റ് ഓട്ടോ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാവായി. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തതിന് ശേഷം അതിന്റെ ഓഹരികൾ 700 ശതമാനം ഉയർന്നു. ലിസ്റ്റിംഗിന് ശേഷം, വിൻഫാസ്റ്റ് ഓട്ടോയുടെ മൂല്യം 191 ബില്യൺ യുഎസ് ഡോളറായിരുന്നു. നാസ്‌ഡാക്ക് ഡാറ്റ പ്രകാരം കമ്പനിയുടെ ഓഹരികൾ തുടക്കത്തിലെ ചാഞ്ചാട്ടത്തിലാണ്. നിലവിലെ വിപണി മൂലധനം 25.7 ബില്യൺ യുഎസ് ഡോളറായി കുറഞ്ഞു.
2024 മുതൽ ഇന്ത്യയുൾപ്പെടെയുള്ള പുതിയ മാർക്കറ്റ് ക്ലസ്റ്ററുകളിൽ ഡീലർഷിപ്പ് ശൃംഖലകൾ വിപുലീകരിക്കുന്നത് പരിഗണിക്കുന്നതായി ഇവി നിർമ്മാതാവ് വ്യാഴാഴ്ച രണ്ടാം പാദ വരുമാന പ്രഖ്യാപന വേളയിൽ വെളിപ്പെടുത്തി. എലോൺ മസ്‌കിന്റെ ടെസ്‌ലയുമായി മത്സരിക്കാൻ വിൻഫാസ്റ്റ് ചില പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം വിൻഫാസ്റ്റ് വിറ്റത് 7,400 കാറുകളാണെങ്കിലും, വിയറ്റ്നാമിന് പുറത്തേക്ക് വിപണി ലക്‌ഷ്യം നീളുന്നതിനാൽ ഈ വർഷം വിൽപ്പന 40,000 മുതൽ 50,000 വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ 28 ന്, വിൻഫാസ്റ്റ് 1,800 ഏക്കർ വിസ്തൃതിയുള്ള അതിന്റെ ആദ്യത്തെ അമേരിക്കൻ ഫാക്ടറി നോർത്ത് കരോലിനയിൽ ഉദ്ഘാടനം ചെയ്തു. പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ശേഷി അതിന്റെ പ്രാരംഭ ഘട്ടത്തിൽ 150,000 വാഹനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
VinFast Auto, the Vietnamese electric vehicle (EV) manufacturer, has set its sights on India as a potential location for a manufacturing plant. This move comes on the heels of VinFast’s meteoric rise to become the world’s third-largest automaker by market capitalization, trailing only behind industry giants Tesla and Toyota. In this article, we’ll delve into VinFast’s plans, its impact on the Indian market, and its ambitious goals in the global EV landscape.