സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡാറ്റ ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിച്ചു. നഗരഗതാഗതം മെച്ചപ്പെടുത്താന്‍ ടെക്നോളജി അധിഷ്ഠിതമായ സൊല്യൂഷന്‍സിന് ചലഞ്ച് ഊന്നല്‍ നല്‍കി. കൊച്ചി മെട്രോയും വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയും ടയോട്ട മൊബിലിറ്റി ഫൗണ്ടേഷനും സംയുക്തമായാണ് ചലഞ്ച് സംഘടിപ്പിച്ചത്. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലായിരുന്നു പരിപാടി. നഗരഗതാഗതം മെച്ചപ്പെടുത്തുന്നതിനായുള്ള ആശയങ്ങള്‍ പരിപാടിയില്‍ പങ്കുവച്ചു.