വരുന്നൂ ദുബായിൽ വേൾഡ് സിറ്റീസ് കൾച്ചർ (World Cities Culture) ഉച്ചകോടി. 2024 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടക്കുന്ന വേൾഡ് സിറ്റീസ് കൾച്ചർ ഉച്ചകോടിക്ക് ദുബായി വേദിയാകും. ഈ ഉച്ചക്കോടിക്ക് ആദ്യമായാണ് ദുബായ് വേദിയാകുന്നത്. ലോകനഗരങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുസ്ഥിര നഗര വികസനം, സംസ്കാരത്തിന്റെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
ദുബായിയെ ആഗോള സംസ്കാരത്തിന്റെ കേന്ദ്രമാക്കാനുള്ള ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ദീർഘവീക്ഷണമാണ് ഉച്ചകോടിയെന്ന് രാജ്ഞിയും ദുബായി കൾച്ചർ ചെയർപേഴ്സണുമായ ഷെയ്ക്ക ലത്തീഫ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ആദ്യം ലണ്ടനിൽ
മൂന്ന് ദിവസമായി നടക്കുന്ന ഉച്ചക്കോടിയുടെ ആപ്ത വാക്യം ‘സംസ്കാരങ്ങളുടെ പങ്കാളിത്തതോടെ നഗരവികസനം നടത്തുക, സുസ്ഥിരവികസനത്തിന് അടിത്തറ പാകുക’ എന്നാണ്. വിഭിന്ന സംസ്കാരങ്ങളുടെ പ്രാധാന്യത്തിൽ ഊന്നിയാണ് ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളെ പങ്കെടുപ്പിച്ച് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
2012ൽ ലണ്ടനിലെ മേയറാണ് ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. ആറു നഗരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ആരംഭിച്ച ഉച്ചകോടിയിൽ ഇന്ന് 6 ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 40 നഗരങ്ങൾ പങ്കാളികളാണ്. 2022ലാണ് ദുബായ് ഇതിൽ പങ്കാളിയാകുന്നത്. ദുബായിയെ കൂടാതെ അബുദാബി മാത്രമാണ് അറബ് രാഷ്ട്രങ്ങളിൽ നിന്ന് ഉച്ചക്കോടിയിൽ പങ്കാളിയായത്.
Dubai has consistently affirmed its standing as both a cultural and economic powerhouse, not only within the Middle East but also on a global scale. As the city continues to flourish and magnetize individuals and events from all corners of the world, its role as a cosmopolitan haven remains unchallenged. In yet another display of its international prominence, Dubai has triumphed in its bid to host the prestigious World Cities Culture Summit (WCCS) in 2024.