സാം ആൾട്ട്മാനെ പുറത്താക്കിയത് എന്തിനെന്ന് ഓപ്പൺ എഐ വെളിപ്പെടുത്തണമെന്ന് ഇലോൺ മസ്ക്. വിഷയത്തിൽ ആദ്യമായാണ് ഇലോൺ മസ്ക് പ്രതികരിക്കുന്നത്. നിർമിത ബുദ്ധിയുടെ അപകട സാധ്യത പ്രവചനാതീതമാണെന്നും അതുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഐ കമ്പനിയായ ഓപ്പൺ എഐ അതിന്റെ സിഇഒയെ പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തണമെന്നും ഇലോൺ മസ്ക് ആവശ്യപ്പെട്ടു.
എന്തിന് പുറത്താക്കി
വെള്ളിയാഴ്ചയാണ് ഓപ്പൺ എഐ സാം ആൾട്ട്മാനെ പുറത്താക്കിയതായി അറിയിക്കുന്നത്. കമ്പനി നയിക്കാനുള്ള സാം ആൾട്ട്മാന്റെ ശേഷിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഓപ്പൺ എഐ കാരണം പറഞ്ഞത്.
ഓപ്പൺ എഐ ഉയർത്തുന്ന വെല്ലുവിളികൾ കണ്ടില്ലെന്നുവെക്കാൻ പറ്റില്ലെന്ന് ഇത്തരമൊരു കനത്ത തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ച വിഷയമെന്താണെന്നും ജനങ്ങളോട് തുറന്നുപറയണമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു. യാമറിന്റെ (Yammer) മുൻ സിഇഒ ഡേവിഡ് സാക്സിന്റെ എക്സിലെ കുറിപ്പിന് മറുപടി പറയുകയായിരുന്നു മസ്ക്.
മസ്കും ഇറങ്ങിയതാണ്
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇലോൺ മസ്കും ഓപ്പൺ എഐയുടെ ഭാഗമായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു മസ്ക്. ടെസ്ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2018ൽ മസ്ക് ഓപ്പൺ എഐ വിട്ടു. ഓപ്പൺ എഐയിൽ നിന്ന് പടിയിറങ്ങിയ മസ്ക് പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ ഓപ്പൺ എഐയെ കുറിച്ച് ആകുല പങ്കുവെക്കുകയാണ് ഉണ്ടായത്. സമൂഹത്തെ ഓപ്പൺ എഐ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണമെന്ന മസ്ക് ആകുലപ്പെട്ടു.
മനുഷ്യവംശത്തിന് എഐ മൂലമുണ്ടായേക്കാവുന്ന അപകടങ്ങൾ കൃത്യമായി അവലോകനം ചെയ്യാനോ അതിനെതിരേ പ്രവർത്തിക്കാനോ സാം ആൾട്ട്മാൻ മുന്നോട്ടുവന്നില്ല എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വിഷയത്തിലാണ് കമ്പനിക്കും സാമിനും ഇടയിൽ സ്വരചേർച്ചയുണ്ടായത്. ഭാവിയിൽ എഐയുണ്ടാക്കിയേക്കാവുന്ന അപകടങ്ങൾ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ എഐ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ ഫണ്ടിംഗ് വിപുലീകരിക്കുന്നതിലാണ് സാം ആൾട്ട്മാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആൾട്ട്മാൻ പോരാ
ആൾട്ട്മാന് പകരം സിഇഒയായ ഇല്യ സുറ്റ്സ്കവർ, സമൂഹത്തിൽ എഐ മൂലമുണ്ടായേക്കാവുന്ന അപകടങ്ങൾ കുറയ്ക്കാൻ പ്രവർത്തിക്കുകയാണ്. ഇതിനായി ഇല്യയുടെ നേതൃത്വത്തിൽ സൂപ്പർ അലൈൻമെന്റ് ടീമുണ്ടാക്കിയിട്ടുണ്ട്. ചാറ്റ് ജിപിടിക്ക് പിന്നിലെ സാങ്കേതിക വിദ്യയായ ജിപിടി-4 സമൂഹത്തിന് ആപത്താകുകയില്ല എന്നുറപ്പ് വരുത്തുകയാണ് ടീമിന്റെ ലക്ഷ്യം.
In a surprising turn of events, Elon Musk has urged OpenAI, the leading artificial intelligence company, to disclose the reasons behind the abrupt firing of CEO Sam Altman. The move has sparked intense speculation about the potential dangers of advanced AI and the internal dynamics within the organisation.